രാംലീലയ്ക്ക് ഹൈക്കോടതി വിലക്ക്

ലഖ്‌നൗ: സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രം 'രാംലീല'യുടെ ഉത്തര്‍പ്രദേശിലെ പ്രദര്‍ശനം അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വിലക്കി. 

ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് 'മര്യാദാ പുരുഷോത്തം രാംലീല സമിതി' നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി. 'രാംലീല: ഗോലിയോം കി രാസ്‌ലീല' എന്ന ചിത്രത്തിന്റെ പേരിനെക്കുറിച്ചാണ് പ്രധാനമായും പരാതി. വിഷയത്തില്‍ നാലാഴ്ചയ്ക്കകം മറുപടി പറയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവിനും സംവിധായകനും കോടതി നോട്ടീസയച്ചു. 

നവംബര്‍ 15-ന് പുറത്തിറങ്ങിയ ചിത്രത്തില്‍ ദീപിക പദുകോണും രണ്‍വീര്‍സിങ്ങുമാണ് നായികാനായകന്മാര്‍. Goliyon ki raasleela Ram-Leela Goliyon ki raasleela Ram-Leela banned in UP Sanjay Leela Bhansali Ranveer Singh Deepika Padukone ram leela

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are