ഗോവ ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു

പനാജി: 44-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം. 10 ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള 160 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സംവിധായകനും നടനുമായ ജിറി മന്‍സിലിന്റെ ദ ഡോണ്‍ ജുവാന്‍സ് ആയിരുന്നു ഉദ്ഘാടന ചിത്രം. പുതിയ നൂറ്റാണ്ടിലേക്ക് കാലൂന്നിയ സിനിമയുടെ പാത മികച്ചതാക്കാനുള്ള പ്രയത്‌നം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പനാജിയില്‍ മേള ഉദ്ഘാടനം ചെയ്ത് കൊണ്ട് വാര്‍ത്താവിതരണമന്ത്രി മനീഷ് തിവാരി പറഞ്ഞു. വിഖ്യാത ചെക് സംവിധായകന്‍ ജെറി മന്‍സിലിനാണ് ഇത്തവണത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം. ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം വഹീദാ റഹ്മാനാണ്. ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ 26 കഥാചിത്രങ്ങളും പതിനാറ് കഥേതരചിത്രങ്ങളുമുണ്ട്. ജെറി മന്‍സിലിന്റെ ദ ഡോണ്‍ ജുവാന്‍സാണ് ആദ്യമായി സ്‌ക്രീനിലെത്തിയത്. മത്സരവിഭാഗത്തില്‍ പതിനഞ്ച് സിനിമകളാണ് സുവര്‍ണമയൂരത്തിനായുള്ളത്. മലയാളത്തില്‍ നിന്ന് കന്യകാ ടാക്കീസ്,കുഞ്ഞനന്തന്റെ കട,സെല്ലുലോയ്ഡ്,101 ചോദ്യങ്ങള്‍, ആര്‍ട്ടീസ്റ്റ്,ഷട്ടര്‍ എന്നീ സിനിമകളാണ് പനോരമയുടെ സ്‌ക്രീനിലെത്തുന്നത്. ഇതിഹാസചലച്ചിതകാരന്‍ മാജിദ് മജീദി, രേഖ,കമല്‍ഹാസന്‍,വഹീദാ റഹ്മാന്‍, അഗ്നീയേസ്‌കാ ഹോളണ്ട് എന്നിവരായിരുന്നു ഉദ്ഘാടനവേദിയിലെ പ്രമുഖര്‍. പത്ത് നാള്‍ നീളുന്ന മേളയില്‍ 75 രാജ്യങ്ങളില്‍ നിന്നുള്ള 327 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.


IFFI 2013 manish tiwari Jiri Menzel Waheeda Rehman  Kamal Haasan Susan Sarandon Lifetime Achievement Award

Read more at: http://www.indiavisiontv.com/2013/11/20/278749.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are