നടി ശ്രുതി ഹാസന്‌ നേരെ ആക്രമണം

Sruthi Haasan

മുംബൈ: ബോളിവുഡ് താരവും കമല്‍ ഹാസന്റെ മകളുമായ ശ്രുതിഹാസന് നേരെ അപരിചിതന്റെ കൈയേറ്റശ്രമം. മുംബൈയിലെ ഫ്ലാറ്റിന്റെ ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്ന ശ്രുതിയുടെ കഴുത്ത് ഞെരിക്കാന്‍ ശ്രമിച്ച അപരിചിതനെ അവര്‍ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. ശ്രുതിയുടെ കൈയ്ക്ക് ചെറിയ പരിക്കുണ്ട്.

വാതിലിനിടയില്‍പ്പെട്ട് അക്രമിയുടെ കൈ ചതഞ്ഞിട്ടുണ്ട്. ഇയാള്‍ നടിയുടെ ആരാധകനായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിനുശേഷം ഇയാള്‍ ഓടിപ്പോയി. ശ്രുതി പോലീസില്‍ പരാതി നല്കിയിട്ടില്ലെന്ന് മാനേജര്‍ അറിയിച്ചു. മനോധൈര്യത്തോടെ അക്രമത്തെ നേരിട്ട ശ്രുതിയെ ബോളിവുഡിലെ പ്രമുഖര്‍ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.sruthi haasan sruthi haasan attackd bu an unknown bandra

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are