ഗീതാഞ്ജലിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ടെന്‍ഷന്‍

ഏറെനാളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലി നവംബര്‍ 14ന് വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. മണിച്ചിത്രത്താഴിലൂടെയെത്തി പ്രേക്ഷകര്‍ക്ക് ഒട്ടേറെ മനോഹരമായ അഭിനയമൂഹൂര്‍ത്തങ്ങള്‍ നല്‍കിയ ഡോക്ടര്‍ സണ്ണി ജോസഫിനെ കാണാന്‍ ഏവരും കാത്തിരിക്കുകയാണ്. ഫാസിലിന്റെ മണിച്ചിത്രത്താഴില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെ പുത്തന്‍ പ്രമേയത്തില്‍ പ്രിയന്‍ എത്തരത്തിലായിരിക്കും അവതരിപ്പിക്കുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് എല്ലാവരും.

പ്രേക്ഷകരുടെ പ്രതീക്ഷ ഏറെ ഉയരത്തിലായതുകൊണ്ടുതന്നെ പ്രിദയര്‍ശന്‍ വലിയ ടെന്‍ഷനിലാണ്. ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു പ്രമേയമാണ് ഗീതാഞ്ജലിയിലേതെന്നും അത് എത്തരത്തിലാവും സ്വീകരിക്കപ്പെടുകയെന്നോര്‍ക്കുമ്പോള്‍ നല്ല ടെന്‍ഷനുണ്ടെന്നും പ്രിയന്‍ പറയുന്നു.

പലഭാഷകളിലായി ചിത്രങ്ങളെടുക്കുകയും ദേശീയ പുരസ്‌കാരം നേടുകയും ചെയ്തിട്ടുണ്ടെങ്കിലും ഗീതാഞ്ജലിയിലെ പുതിപ്രമേയത്തിന്റെ കാര്യത്തില്‍ താന്‍ ആശങ്കാകുലനാണെന്നാണ് പ്രിയന്‍ പറയുന്നത്. കോമഡിയും ഹൊററും സമ്മിശ്രമായിച്ചേര്‍ത്താണ് ഗീതാഞ്ജലി ഒരുക്കിയിരിക്കുന്നത്. നര്‍മ്മത്തില്‍പ്പൊതിഞ്ഞ് ഒട്ടേറെ കഥകള്‍പ്രിയന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഹൊറര്‍ ഇതാദ്യമാണ്. തന്റെ ഇന്നേവരെയുള്ള എല്ലാ ചിത്രങ്ങളില്‍ നിന്നും എന്തുകൊണ്ടും വ്യത്യസ്തമാണ് ഗീതാഞ്ജലിയെന്നകാര്യത്തില്‍ പ്രിയന് സംശയമില്ല. അക്കാര്യത്തില്‍ ആത്മവിശ്വാസവുമുണ്ട്. പക്ഷേ ഇതൊന്നും ടെന്‍ഷനകറ്റാന്‍ തന്നെ സഹായിക്കുന്നില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രം തിയേറ്ററിലെത്തിക്കഴിഞ്ഞ് പ്രേക്ഷകരുടെ പ്രതികരണം അറിഞ്ഞാല്‍മാത്രമേ തന്റെ ഈ ആശങ്ക മാറുകയുള്ളുവെന്നും പ്രിയന്‍ പറയുന്നു. മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രവുമായി തീര്‍ച്ചയായും താരതമ്യം ചെയ്യപ്പെടും ഗീതാഞ്ജലി, ഇതുതന്നെയാണ് പ്രിയന്റെ പ്രധാന ടെന്‍ഷനും. 

 

geethanjali priyadarshan priyadarshan mohanlal film geethanjali releasing date 

Read more at: http://malayalam.oneindia.in/movies/news/priyan-tensed-over-geethanjali-114709.html

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are