നടി ശ്രീവിദ്യക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

  • Print

തിരുവനന്തപുരം:അന്തരിച്ച പ്രമുഖ നടിശ്രീവിദ്യക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍. ആര്‍സിസി മുന്‍ ഡയറക്ടറും ശ്രീവിദ്യയെ ചികിത്സിച്ച ഡോക്ടറുമായ എം കൃഷ്ണന്‍ നായരുടേതാണ് വെളിപ്പെടുത്തല്‍. ഞാനു ആര്‍സിസിയുമെന്ന അനുഭവക്കുറുപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രീവിദ്യക്ക് ഏതു മരുന്ന് അല്‍പമെങ്കിലുംആശ്വാസം നല്‍കുമെന്ന അന്വേഷണത്തിലാണ് പുതിയ മരുന്ന് വിപണിയിലെത്തിയതായി അറിയുന്നത്. ഒരു ഡോസിനു തന്നെ ഒരു ലക്ഷത്തോളംരൂപ വിലയുണ്ട്. അതു വഹിക്കാന്‍ ശ്രീവിദ്യക്ക് ആകുമോ എന്ന കാര്യം ചോദിച്ചപ്പോഴാണ് സ്വത്തെല്ലാം ഒരു ട്രസ്റ്റിന് കൈമാറിയതായി അറിയുന്നത്. തുടര്‍ന്ന് ചികിത്സാ ചെലവ് വഹിക്കുന്ന കാര്യം ട്രസ്റ്റിനോട് ചോദിക്കാന്‍ സഹപ്രവര്‍ത്തകനായ ഡോക്ടര്‍ സാബുവിനെ ചുമതലപ്പെടുത്തി. എന്നാല്‍ ഇത്രയും വലിയ തുകയ്്ക്ക് ചികിത്സ നല്‍കാനാകില്ലെന്നും മറ്റെ


െന്തങ്കിലും ചികിത്സ നല്‍കാനാണ്

കെ. ബി ഗണേഷ്കുമാര്‍ ചെയര്‍മാനായ ട്രസ്റ്റ് ആവശ്യപ്പെട്ടതെന്നുമാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. ശ്രീവിദ്യക്ക് ഡിസ്കൗണ്ട് നിരക്കില്‍ മരുന്നു നല്‍കാന്‍ കമ്പനി അധികൃതര്‍ തയാറായിരുന്നതായും പക്ഷേ രണ്ടു ഡോസ് നല്‍കിയെങ്കിലും ഭാഗ്യമില്ലായിരുന്നുവെന്നും

ഡോക്ടര്‍ വെളിപ്പെടുത്തുന്നു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ട്രസ്റ്റിനു കൈമാറിയിരുന്നത്. ശ്രീവിദ്യയുടെ വില്‍പ്രകാരം കാര്യങ്ങള്‍ ചെയ്യാന്‍ ഗണേഷ്കുമാര്‍ അധ്യക്ഷനായ ട്രസ്റ്റ് തയാറാകുന്നില്ലെന്നു കാട്ടി ശ്രീവിദ്യയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നേരത്തേ പരാതി നല്‍കിയിരുന്നു.RCC RCC thiruvananthapuram sreevidya srividya m krishnan nair 


 

- See more at: http://www.metrovaartha.com/2013/11/13124041/ACTRESS-SREEVIDYA20131113.html#sthash.yW3dcUec.dpuf