ചന്ദ്രലേഖ ചിത്രയ്‌ക്കൊപ്പം പാടി

 


ചെന്നൈ: മെലഡിയുടെ ചെപ്പില്‍ജോണ്‍സണ്‍ മാസ്റ്റര്‍ ബാക്കിവെച്ച അവസാനഗാനം മകള്‍ ഷാന്‍ പൂര്‍ത്തിയാക്കി, അടുക്കളച്ചുമരിനകത്ത് ജോണ്‍സണ്‍ മാസ്റ്ററുടെ വരികള്‍ മൂളി യൂട്യൂബിലൂടെ നാടറിയുന്ന ഗായികയായ ചന്ദ്രലേഖ ചിത്രയ്‌ക്കൊപ്പം പാടാനായി ചേര്‍ന്നുനിന്നപ്പോള്‍ ഒരു നാടിന്റെ പ്രാര്‍ഥന യാഥാര്‍ഥ്യമാവുകയായിരുന്നു.

ചെന്നൈ സാലിഗ്രാമത്തിലെ ചിത്രയുടെ സ്റ്റുഡിയോവിലാണ് ഗാനം റെക്കോഡ് ചെയ്തത്.യൂട്യൂബിലെ ഗാനം ലോകമറിഞ്ഞതുമുതല്‍ അഭിന്ദനവുമായി എത്തുന്ന വിളികളോടെല്ലാം പ്രിയഗായിക ചിത്രയ്‌ക്കൊപ്പം പാടാന്‍കഴിയുക എന്നതാണ് തന്റെ സ്വപ്നമെന്ന് ചന്ദ്രലേഖ പറഞ്ഞിരുന്നു. ''എന്റെ പാട്ടിഷ്ടപ്പെട്ടവര്‍ക്കും എനിക്കായി പ്രാര്‍ഥിച്ചവര്‍ക്കുമെല്ലാം നന്ദി'' - തൊഴുകൈകളോടെ റെക്കോഡിങ് മുറിയില്‍ നിന്ന ചന്ദ്രലേഖയുടെ ശബ്ദമിടറി.

ജോണ്‍സണ്‍ മാസ്റ്ററുടെ സംഗീതസംവിധാനത്തിനെന്നും കൂട്ടുപോകാറുള്ള ഭാര്യ മകളുടെ ആദ്യ ചുവടുവെപ്പിനും തുണയായി എത്തിയിരുന്നു.'മൈ നെയിം ഈസ് ജോണ്‍' എന്ന ചിത്രത്തിനുവേണ്ടിയാണ് ഷാന്‍ ജോണ്‍സണ്‍ ഗാനം ചിട്ടപ്പെടുത്തിയത്. ഒരു ഇംഗ്ലീഷ് ഗാനമടക്കം അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are