ആക്ഷേപഹാസ്യം വിട്ട് പ്രണയകഥയിലേക്ക് ശ്രീനിവാസന്‍

ആക്ഷേപഹാസ്യമാണ് ശ്രീനിവാസന്‍ ചിത്രങ്ങളുടെ മുഖമുദ്ര. കുറിക്കുകൊള്ളുന്ന നര്‍മ്മം ചിരിപടര്‍ത്തിയപ്പോള്‍ ചിലപ്പോഴെങ്കിലും അത് വിവാദവും ക്ഷണിച്ചുവരുത്തി. പത്മശ്രീ സരോജ്കുമാര്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ക്ക് ശേഷം ശ്രീനിയുടെ തൂലികയില്‍ ഒരു സിനിമ പുറത്തിറങ്ങിയിട്ടില്ല. ഇടവേളയ്ക്ക് ശേഷം ഒരു പ്രണയകഥയ്ക്ക് തിരക്കഥയൊരുക്കിയാണ് ശ്രീനിവാസന്‍ വീണ്ടും രചനയിലേക്ക് മടങ്ങുന്നത്. 

മോഹന്‍ലാലും സുരേഷ്‌ഗോപിയും വേഷമിട്ട ജനകന്‍ എന്ന ലോബജറ്റ് സിനിമയിലൂടെ സാന്നിധ്യമറിയിച്ച എന്‍.ആര്‍ സഞ്ജീവനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്തിനൊപ്പം ഒരു പ്രധാന കഥാപാത്രവും സിനിമയില്‍ അവതരിപ്പിക്കുന്നത് ശ്രീനിവാസനാണ്.sreenivasan padmasri saroj kumar nr sanjeev actor sreenivasan

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are