തെറ്റു ചെയ്തിട്ടല്ല മാപ്പു പറഞ്ഞത്,​ എങ്കിലും ശ്വേതയോട് നന്ദി: പീതാംബരക്കുറുപ്പ്

കൊല്ലം: തനിക്കെതിരായ പരാതി പിൻവലിച്ചതിൽ ശ്വേതാ മേനോട് നന്ദിയുണ്ടെന്ന് എൻ.പീതാംബരക്കുറുപ്പ് എം.എൽ.എ പറഞ്ഞു. തെറ്റ് ചെയ്തതു കൊണ്ടല്ല ശ്വേതയോടെ മാപ്പു പറഞ്ഞതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ശ്വേതാ മേനോനുമായി മുന്‍ പരിചയമോ വ്യക്തിവിരോധമോ ഇല്ല. കൊല്ലത്ത്‌ അവര്‍ക്കു മോശം അനുഭവം ഉണ്ടായെങ്കില്‍ സംഘാടകൻ എന്ന നിലയിലാണ് മാപ്പു പറഞ്ഞത്‌. സൗമ്യമല്ലാത്ത ഒരു വാക്കോ പ്രവൃത്തിയോ തന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാകാറില്ല. മന:പൂർവം ഒരു വൃത്തികേടും ചെയ്യാറുമില്ല. തന്നെ തെറ്റിദ്ധരിച്ചില്ല എന്നതില്‍ സന്തോഷം തോന്നുന്നു- കുറുപ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

തന്നോട്‌ പകയുള്ള ഒട്ടേറെപ്പേരുണ്ട്‌. തനിക്കെതിരെ ആരോപണം ഉന്നയിച്ചവരോടു പകയും അങ്ങനെ ചെയ്യിച്ചവരോടു ദേഷ്യവുമില്ല. പ്രതിസന്ധിയിൽ തനിക്കൊപ്പം നിന്ന പൊതുസമൂഹത്തോട്‌ നന്ദിയുണ്ടെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.
n peethambara kurup,swetha menon molested,n peethambara kurup says sorry,kollam boat race

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are