മഞ്ജു ഭാവംമലയാളികള്‍ക്ക് ഒരു ‘സൈക്കോ ത്രില്ലര്‍’

മഞ്ജു ഭാവം: അഥവാ മലയാളികള്‍ക്ക് ഒരു ‘സൈക്കോ ത്രില്ലര്‍’

 മഞ്ജു ഭാവം: അഥവാ മലയാളികള്‍ക്ക് ഒരു ‘സൈക്കോ ത്രില്ലര്‍’

മററുള്ളവന്റെ നാശം കാണുമ്പോള്‍ അനിര്‍വചനീയമായ ആനന്ദമുണ്ടാകുന്ന സമൂഹമായി മലയാളികള്‍ മാറുന്നതെങ്ങനെയാണ്. മഞ്ജു വാരിയര്‍-ദിലീപ് കലാപത്തില്‍നിന്ന് മലയാളികള്‍ക്ക് പഠിക്കാനെന്താണുള്ളത്. ഒരു മന:ശാസ്ത്ര വിശകലനം.

‘പ്രീ മാരിറ്റല്‍ ഡിവോഴ്സ്’! കേരളത്തിന്റെ കുടുംബ സംവിധാനത്തെക്കുറിച്ചും മാറുന്ന സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചും പഠിക്കുന്ന മനശാസ്ത്രജ്ഞരും ഗവേഷക വിദ്യാര്‍ഥികളും തലപുണ്ണാക്കുന്ന ന്യൂ ജനറേഷന്‍ അക്കാദമിക്ക് വിഷയമാണിത്. വിവാഹത്തിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി, പപ്പടം കാച്ചാന്‍ എണ്ണയും, മധുവിധുവിനുള്ള വിമാന ടിക്കറ്റുംവരെ വാങ്ങിവെച്ചശേഷം കല്യാണത്തില്‍നിന്ന് പിന്‍മാറുന്നവരെയാണ് ഈ ഗണത്തില്‍പെടുത്തുന്നത്. പ്രമുഖ നഗരങ്ങളിലെ ഓഡിറ്റോറിയം മാനേജര്‍മാരോട് ചോദിച്ചാലറിയാം, മാസത്തില്‍ മിനിമം അഞ്ചുകല്യാണങ്ങളെങ്കിലും ഇങ്ങനെ റദ്ദാക്കപ്പെടുന്നുവെന്ന്. മലയാളിയുടെ 90ശതമാനം കുടുംബപ്രശ്നങ്ങളിലെന്നപോലെ ഇതിലും വില്ലന്‍ ആ രണ്ടക്ഷരമാണ്. ‘ഈഗോ’. കല്യാണം ഉറപ്പിച്ചശേഷം ചെറുക്കനും പെണ്ണും തമ്മില്‍ തേനൊലിപ്പിച്ചുകൊണ്ടൊരു ഫോണ്‍ വിളിയുണ്ട്. ആദ്യത്തെ രണ്ടുവിളി കഴിയുമ്പോള്‍ ഒലിപ്പീരൊക്കെ പോവും. നിസ്സാര പ്രശ്നങ്ങളെചൊല്ലി ഇരുവരും വഴക്കായി. ഈഗോ കുന്നുകൂടി ഒടുവില്‍ കല്യാണം കാന്‍സല്‍. ഒരു ഫോണ്‍വിളികൊണ്ട് തകരത്തക്ക രീതിയില്‍ ‘ഈഗോ‘ കുന്നുകൂടിയ ഒരു പ്രദേശത്ത് ജീവിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ പിന്നെ വിവാഹമോചനം വര്‍ധിക്കുന്നതില്‍ എന്താണ് അദ്ഭുതം? അത് സെലിബ്രിറ്റികളാവുമ്പോള്‍ കുശാലായി. അജിനമോട്ടോ കഴിഞ്ഞാല്‍ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ടതായ പരദൂഷണത്തോടൊപ്പം അതങ്ങ് ചേര്‍ത്ത് വിളമ്പുകയേവേണ്ടു.

കഴിഞ്ഞ എതാനും മാസങ്ങളായി നമ്മുടെ ജനപ്രിയനായകന്‍ ദിലീപും ഭാര്യ മഞ്ജുവാര്യരും, എപ്പോള്‍ കോടതിയിലത്തെി രേഖാമൂലം വിവാഹമോചന കരാര്‍ നല്‍കുമെന്ന് ഉത്കണ്ഠാകുലമായ വിളികള്‍ക്ക് മറുപടി പറയാനേ സിനിമാ പത്രപ്രവര്‍ത്തകള്‍ക്ക് നേരമുള്ളൂ. രണ്ടിനെയും രണ്ടുവഴിക്കാക്കിയിട്ടേ ഞങ്ങള്‍ അടങ്ങൂവെന്ന നിര്‍ബന്ധത്തിലാണ് ജനം. ‘മഞ്ജുവും ദിലീപു പിരിയുകയാണെല്ളോ, അതിനാല്‍ ഇന്ന് ഹര്‍ത്താലുണ്ടാവുമോ’ എന്ന മട്ടിലാണ് ചോദ്യങ്ങള്‍. പിരിയാനായി ഇരുവരും എത്തുമെന്ന പ്രതീക്ഷയില്‍ കോടതി പരിസരം നിറഞ്ഞുകവിയുന്നു. മധുരമനോജ്ഞമായ ആ കാഴ്ചകാണാന്‍ പ്രദേശത്തെ സ്കൂളുകളില്‍നിന്ന് കുട്ടികളും അതിനുമുമ്പേ അധ്യാപകരും സ്ഥലംവിടുന്നു. മറ്റുള്ളവന്‍െറ നാശം കാണുമ്പോള്‍ മലയാളി പൊതുസമൂഹം കാണിക്കുന്ന കൗതുകവും, അനിര്‍വചനീയമായ ആനന്ദവും ശരിക്കും പഠിക്കേണ്ട വിഷയമാണ്. (മുമ്പ് കാവ്യമാധവന്‍െറ വിവാഹബന്ധം തകര്‍ന്നപ്പോഴും, ക്രിക്കറ്റ് താരം ശ്രീശാന്ത് അറസ്റ്റിലായപ്പോഴുമെല്ലാം കേരളത്തിലെ യുവാക്കളുടെ ഹര്‍ഷോന്‍മാദം അണപൊട്ടിയത് ഫേസ്ബുക്കിലൂടെയൊക്കെ നാം കണ്ടതാണ്.)

FOR MORE VISIT MADHYAMAM http://www.madhyamam.com/movies/news/528/250913

Comments   

 
0 #4 ivojoha 2019-03-24 10:51
Amoxicillin Online: http://theprettyguineapig.com/amoxicillin/ Amoxicillin Without Prescription http://theprettyguineapig.com/amoxicillin/
Quote
 
 
0 #3 upopirueho 2019-03-24 10:22
Amoxil: http://theprettyguineapig.com/amoxicillin/ Amoxicillin Without Prescription http://theprettyguineapig.com/amoxicillin/
Quote
 
 
0 #2 uocapijivu 2019-03-24 05:19
Buy Amoxicillin Online: http://theprettyguineapig.com/amoxicillin/ Amoxicillin Online http://theprettyguineapig.com/amoxicillin/
Quote
 
 
0 #1 alawinuyidal 2019-03-24 04:39
Buy Amoxicillin Online: http://theprettyguineapig.com/amoxicillin/ Amoxicillin 500mg Capsules http://theprettyguineapig.com/amoxicillin/
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are