ആഷിക് അബുവും റീമ കല്ലിങ്കലും വിവാഹിതരായി

  • Print

കൊച്ചി: അനാര്‍ഭാടത്തിന്റെ കാര്യത്തില്‍ ഏറെ മാധ്യമശ്രദ്ധ നേടിയ താരവിവാഹം കഴിഞ്ഞു. തൃക്കാക്കര സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ വച്ച്‌ തികച്ചും ലളിതമായ ചടങ്ങില്‍ നടി റീമാ കല്ലിംഗലും യുവസംവിധായകന്‍ ആഷിഖ്‌ അബുവും വിവാഹിതരായി.

സ്വര്‍ണാഭരണങ്ങളുടെ തിളക്കമോ ചടങ്ങിന്റെ ആര്‍ഭാമോ വസ്‌ത്രങ്ങളുടെ പളപളപ്പോ ഇല്ലാത്ത വിവാഹച്ചടങ്ങ്‌ പക്ഷേ പ്രത്യേകം ക്ഷണിക്കാത്ത അതിഥികളാല്‍ സമ്പന്നമായിരുന്നു. രാവിലെ പതിനൊന്നു മണിക്ക്‌ വിവാഹം നടക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പന്ത്രണ്ടരയോടെയാണ്‌ ഇരുവരും രജിസ്‌ട്രാര്‍ ഓഫീസില്‍ എത്തിയത്‌. പന്ത്രണ്ടേ മുക്കാലിന്‌ ഇരുവരും രജിസ്‌ട്രറില്‍ ഒപ്പുവച്ച്‌ നിയമാനുസൃതം ഭാര്യാഭര്‍ത്താക്കന്‍മാരായി. അതിനു ശേഷം ആരവങ്ങളുടെ അകമ്പടിയോടെ ഇരുവരും പരസ്‌പരം രക്‌തഹാരമണിയിച്ചു.

വധൂവരന്‍മാര്‍ എത്തുന്നതിനു മുന്‍പു തന്നെ ഇരുവരെയും സ്‌നേഹിക്കുന്ന നൂറുകണക്കിന്‌ ആളുകള്‍ രജിസ്‌ട്രാര്‍ ഓഫീസിനു സമീപത്ത്‌ തടിച്ചു കൂടിയിരുന്നു. അതേസമയം ഇരുവരുടെയും അടുത്തബന്ധുക്കളും പി രാജീവ്‌ എംപി അടക്കമുളള അടുത്ത സുഹൃത്തുക്കളും മാത്രമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. സിനിമാ രംഗത്തു നിന്ന്‌ മണിയന്‍പിളള രാജുവും രഞ്‌ജിത്തും നേരത്തെ തന്നെ ചടങ്ങില്‍ പങ്കെടുക്കാനായെത്തിയിരുന്നു.

 

 

thrikkakara subregistrar office aashiq abu director aashiq abu rima kallingal aashiq abu and rima kallingal Aashiq Abu And Rima Kallingal Donate 10 Lakh ima kallingal marriage with aashiq abu

- See more at: http://beta.mangalam.com/latest-news/112887#sthash.jv6npLI9.dpuf