പുനര്‍വിവാഹം നിയമപരമെന്ന് നടന്‍ മുകേഷ്

കൊച്ചി: പുനര്‍വിവാഹം നിയമപരമല്ലെന്ന മുന്‍ ഭാര്യയും നടിയുമായ സരിതയുടെ ആരോപത്തിന് വിശദീകരണവുമായി നടന്‍ മുകേഷ് രംഗത്ത്. തന്റെ പുനര്‍വിവാഹം നിയമപരമെന്ന് മുകേഷ് പറഞ്ഞു. മറ്റ് തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണയില്‍ നിന്ന് ഉടലെടുത്തതുമാണെന്നും വാര്‍ത്താകുറിപ്പില്‍ മുകേഷ് വ്യക്തമാക്കി.
മുന്‍ ഭാര്യ സരിതയുമായി 1996 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ്. 2012 ജനുവരിയില്‍ എറണാകുളം കുടുംബകോടതിയാണ് വിവാഹമോചനം അനുവദിച്ചത്. ഇതിന് ശേഷം ഒന്നര വര്‍ഷം കഴിഞ്ഞാണ് നിയമപ്രകാരം പുനര്‍വിവാഹത്തിന് നടപടി സ്വീകരിച്ചത്. വിവാഹ മോചന ഉത്തരവുകളും മറ്റ് രേഖകളും ഹാജരാക്കിയ ശേഷമാണ് വിവാഹിതനായതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഒക്ടോബര്‍ 24നാണ് മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായത്. വാര്‍ത്ത പുറത്തുവന്നതോടെ വിവാഹം നിയമപരമല്ലെന്നും പുനര്‍വിവാഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്‍ ഭാര്യ സരിത വ്യക്തമാക്കിയിരുന്നു.


mukesh second marriage methil devika sarita

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are