നടന്‍ മുകേഷിനെതിരേ ആദ്യഭാര്യ സരിത

mangalam malayalam online newspaper

കൊച്ചി: കഴിഞ്ഞ ദിവസം വിവാഹിതനായ നടന്‍ മുകേഷിനെതിരേ മൂന്‍ഭാര്യ സരിത രംഗത്ത്‌. താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെയാണ്‌ മുകേഷ്‌ വീണ്ടും വിവാഹിതനായതെന്നും മുകേഷിന്റെ രണ്ടാം വിവാഹവാര്‍ത്ത ഞെട്ടലോടെയാണ്‌ കേട്ടതെന്നും സരിത മാധ്യമങ്ങള്‍ക്ക്‌ അയച്ച ഇ മെയില്‍ സന്ദേശത്തില്‍ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസമാണ്‌ മുകേഷ്‌ നര്‍ത്തകിയായ മേതില്‍ നിവേദിതയെ വിവാഹം കഴിച്ചത്‌.

ദുബായില്‍ നിന്നും അയച്ച ഇ മെയിലില്‍ 1988 ല്‍ വിവാഹിതരായ തങ്ങള്‍ക്ക്‌ രണ്ടു കുട്ടികളുണ്ടെന്നും അവര്‍ക്കൊപ്പം ദുബായില്‍ താമസിക്കുകയാണെന്നും മുകേഷിന്റെ വിവാഹ വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ താന്‍ ഞെട്ടിയെന്നൂം മുകേഷിനെതിരേ സിവില്‍ ക്രിമിനല്‍ കേസ്‌ നല്‍കുമെന്നും പറയുന്നു. പൊരുത്തക്കേടുകളെ തുടര്‍ന്ന്‌ 2007 ല്‍ ചെന്നൈയിലെ കുടുംബക്കോടതിയില്‍ എത്തുകയും 2009 ല്‍ സംയുക്‌ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്‌തു. പിന്നീട്‌ കോടതി വിളിക്കുമ്പോഴൊന്നും മൂകേഷ്‌ എത്താതിരുന്നതിനെ തുടര്‍ന്ന്‌ 2010 ല്‍ താന്‍ ഹര്‍ജി പിന്‍ വലിച്ചെന്നും സരിത ഇ മെയിലില്‍ പറയുന്നു.

അതേസമയം വിവാഹബന്ധം വേര്‍പെടുത്തിയതിന്റെ രേഖകള്‍ തന്റെ കയ്യിലുണ്ടെന്ന്‌ പ്രതികരിച്ച മുകേഷ്‌ പരസ്യ പ്രതികരണത്തിനില്ലെന്നും വ്യക്‌തമാക്കി. മരടിലെ വസതിയില്‍ വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ വ്യാഴാഴ്‌ചയായിരുന്നു മുകേഷ്‌ നിവേദിതയെ വിവാഹം കഴിച്ചത്‌. തികച്ചും ലളിതമായിട്ടായിരുന്നു ചടങ്ങ്‌. തുടര്‍ന്ന്‌ മരടിലെ സബ്‌ റജിസ്‌ട്രാര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം റജിസ്‌റ്റര്‍ ചെയ്‌തു.പിന്നീട്‌ തൃപ്പൂണിത്തുറ പുതിയകാവ്‌ ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും നടത്തിയിരുന്നു.

 

 

mukesh marriage   methil devika mukesh divorce saritha

- See more at: http://beta.mangalam.com/latest-news/110867#sthash.goVSb79T.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are