മുകേഷും ദേവികയും വിവാഹിതരായി

മുകേഷും ദേവികയും വിവാഹിതരായി
നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി. എറണാകുളം മരടിലെ മുകേഷിന്റെ വസതിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് സംബന്ധിച്ചത്.
ഷൂട്ടിങ്ങിനായി ഉടന്‍ അമേരിക്കക്ക് പുറപ്പെടുന്ന മുകേഷ് തിരിച്ചെത്തിയാല്‍ സുഹൃത്തുക്കള്‍ക്കായി വിവാഹസല്‍ക്കാരം നടത്തും.
മുകേഷ് സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കേ ദേവിക അക്കാദമി അംഗമായിരുന്നു. ഈ പരിചയമാണ് വിവാഹത്തില്‍ കലാശിച്ചത്.
പാലക്കാട്ടെ മേതില്‍ കുടുംബാംഗമായ ദേവിക ശ്രീപദ നാട്യക്കളരിയിലെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറാണ്. കലാമണ്ഡലത്തില്‍ അധ്യാപികയായിരുന്നു.
ഇരുവരും നേരത്തേ വിവാഹം കഴിച്ചിട്ടുള്ളവരാണ്. നടി സരിതയായിരുന്നു മുകേഷിന്റെ ഭാര്യ. ഇവര്‍ 2007ല്‍ പരിഞ്ഞിരുന്നു.
 
mukesh marriage devika methil devika

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are