ആഡംബരമില്ലാതെ ആഷിഖ്-റിമ വിവാഹം; വിവാഹചെലവ് അര്‍ബുദ രോഗികള്‍ക്ക്

സംവിധായകന്‍ ആഷിക് അബുവിന്റെയും നടി റിമാ കല്ലുങ്കലിന്റെയും വിവാഹം കേരള പിറവി ദിനമായ നവംബര്‍ ഒന്നിന്. വിവാഹ വിവരം അറിയിക്കാന്‍ ഫേസ്ബുക്കിലൂടെ റിമയുടെ കുറിപ്പ്. സുഹൃത്തുക്കള്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും വിവാഹത്തിന്റെ ക്ഷണക്കത്തായിട്ടാണ് റിമ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സന്ദേശം കുറിച്ചിരിക്കുന്നത്.

സിനിമാ ലോകത്തെ താര വിവാഹങ്ങളുടെ ആര്‍ഭാടങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചിലവാക്കുമ്പോള്‍ തങ്ങള്‍ വിവാഹത്തിനായി കരുതിവെച്ച പണം എറണാകുളം സര്‍ക്കാര്‍ ആശുപത്രിയിലെ അര്‍ബുദ രോഗികള്‍ക്ക് നല്‍കാനാണ് ആഷിക്കിന്റെയും റിമയുടെയും തീരുമാനം.

നവംബര്‍ ഒന്നിന് താനും ആഷിക്ക് അബുവും വിവാഹിതരാകുന്നുവെന്നും കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലാണ് വിവാഹമെന്നും സന്ദേശത്തില്‍ പറയുന്നു. വിവാഹസല്‍ക്കാരം നടത്താത്തതില്‍ സുഹൃത്തുക്കളോടുള്ള ഖേദവും റിമ പ്രകടിപ്പിക്കുന്നു. തങ്ങളുടെ തീരുമാനത്തിന് പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ആഷിക് അബു റിമ വിവാഹം കേരള പിറവിക്ക്; സല്‍ക്കാരമില്ല, പണം അര്‍ബുദ രോഗികള്‍ക്ക് rima kallingal 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are