ഋഷിരാജ് സിങാണ് സൂപ്പര്‍താരമെന്ന് മോഹന്‍ലാല്‍

സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളാണ് പലപ്പോഴും സൂപ്പര്‍താരം മോഹന്‍ലാല്‍ തന്റെ ബ്ലോഗ് പോസ്റ്റുകള്‍ക്ക് വിഷയമാക്കാറുള്ളത്. ജനമനസുകളെ നടുക്കിയ പലസംഭവങ്ങളെക്കുറിച്ചും അവ തന്നിലുണ്ടാക്കിയ അസ്വസ്ഥതകളെക്കുറിച്ചും ലാല്‍ എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ കേരളത്തിലെ യഥാര്‍ത്ഥ സൂപ്പര്‍താരത്തെക്കുറിച്ചാണ് ലാല്‍ തന്റെ പുതിയ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

തിരക്കഥപ്രകാരം സംവിധായകര്‍ പറയുന്നതിനനുസരിച്ച് അഭിനയിക്കുന്ന തന്നെപ്പോലുള്ളവരല്ല യഥാര്‍ത്ഥ സൂപ്പര്‍താരമെന്നും യഥാര്‍ത്ഥ സൂപ്പര്‍താരം ഋഷിരാജ് സിങ്ങാണെന്നുമാണ് ലാല്‍ എഴുതിയിരിക്കുന്നത്.

ഋഷിരാജ് സിങാണ് സൂപ്പര്‍താരമെന്ന് മോഹന്‍ലാല്‍

 

കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ബ്ലോഗ് തുടങ്ങുന്നത്. റോഡിന് നടുവില്‍ രക്ഷകനായി ഒരാള്‍ വന്നിരിക്കുകയാണ്. അഴകുള്ള മീശയും ആരെടാ എന്ന ഭാവവുമായി ഒരാള്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ തലവനായി അദ്ദേഹം എത്തിയിട്ട് മാസങ്ങളാവുന്നതിന് മുമ്പ് അദ്ദേഹം നമ്മുടെ അമിതവേഗങ്ങള്‍ക്ക് വേഗപ്പൂട്ടിട്ടു- എന്നിങ്ങനെ പോകുന്ന ബ്ലോഗില്‍ മെട്രോ റെയില്‍ പദ്ധതിയുടെ തലപ്പത്ത് ഇ ശ്രീധരന്‍ വന്നതിനെക്കുറിച്ചും അതോടെ മെട്രോയെന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് നമുക്ക് ഉറപ്പായെന്നും ബ്ലോഗില്‍ പറയുന്നു. അതുപോലെയാണ് ഋഷിരാജ് വന്നപ്പോള്‍ മലയാളികളുടെ റോഡ്‌സംസ്‌കാരം മാറുമെന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ടായിരിക്കുന്നതെന്നും ലാല്‍ പറയുന്നു.

പ്രിയപ്പെട്ട ഋഷിരാജ് സിങ്..താങ്കളുടെ പേരില്‍ ഒരേസമയം ഋഷിയും രാജാവുമുണ്ട്. ഋഷിയുടെ സമഭാവനയാര്‍ന്ന കണ്ണുകള്‍കൊണ്ട് കാര്യങ്ങള്‍ കാണുകയും രാജാവിന്റെ അധികാരമുപയോഗിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക. ഓരോ മലയാളികളുടെയും പ്രാര്‍ത്ഥന അങ്ങേയ്‌ക്കൊപ്പമുണ്ട്. ഇതേപോലെ ഇവിടെ തുടരുക രക്ഷകനായി-എന്ന് പറഞ്ഞുകൊണ്ടാണ് ലാല്‍ ബ്ലോഗ് അവസാനിപ്പിച്ചിരിക്കുന്നത്.

 

 

 ഋഷിരാജ് സിങ്  മോഹന്‍ലാല്‍ e sreedharan metro rail

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are