മലയാളത്തിന്‍റെ നങ്ങേലിയാകാന്‍ ആഞ്ജലീന ജോളി!

കേരളത്തില്‍ നിലനിന്നിരുന്ന അനാചാരമായ മുലക്കരത്തില്‍ പ്രതിഷേധിച്ച് തന്‍റെ മുലകള്‍ അരിഞ്ഞുമാറ്റിയ നങ്ങേലിയുടെ ചരിത്രം സിനിമയാകുന്നു. ‘മുലച്ചി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഹോളിവുഡ് സൂപ്പര്‍ നായിക ആഞ്ജലീന ജോളി നായികയാകുമെന്ന് റിപ്പോര്‍ട്ട്. 


തകഴിയുടെ ചെറുമകന്‍ രാജ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രാരംഭഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. വിഖ്യാത ചിത്രകാരന്‍ ടി മുരളീധരന്‍റെ ‘ദി ഗ്രേറ്റ് നങ്ങേലി’ എന്ന പെയിന്‍റിംഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മുലച്ചി ഒരുക്കുന്നത്.

തിരുവിതാംകൂര്‍ രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറുമറയ്ക്കുന്നതിന് നികുതി ഏര്‍പ്പെടുത്തിയിരുന്നു. മുലക്കരം എന്നാണ് ഈ നികുതി അറിയപ്പെട്ടിരുന്നത്. എന്നാല്‍ മുലക്കരം ഒടുക്കാന്‍ നങ്ങേലി തയ്യാറായില്ല. തന്‍റെയടുക്കല്‍ മുലക്കരം പിരിക്കാന്‍ രാജകിങ്കരന്‍ എത്തിയപ്പോള്‍ തന്‍റെ രണ്ട് മുലകളും ഛേദിച്ച് ചേമ്പിലയില്‍ വച്ചിട്ട് ‘ഇനി മുലക്കരം തരേണ്ടതില്ലല്ലോ’ എന്ന് നങ്ങേലി ചോദിച്ചുവത്രേ. രക്തം വാര്‍ന്ന് അന്ന് വൈകുന്നേരത്തോടെ നങ്ങേലി മരിച്ചു. നങ്ങേലിയുടെ ചിതയില്‍ ചാടി ഭര്‍ത്താവ് കണ്ടപ്പന്‍ ആത്മഹത്യ ചെയ്തു.

ഈ കഥയാണ് മുലച്ചി എന്ന സിനിമയിലൂടെ രാജ് നായര്‍ പറയുന്നത്. മുമ്പ് പൃഥ്വിരാജിനെ നായകനാക്കി ‘പുണ്യം അഹം’ എന്ന സിനിമ ഒരുക്കിയിട്ടുണ്ട് രാജ് നായര്‍.

നങ്ങേലി, മുലച്ചി, ആഞ്ജലീന ജോളി, രാജ് നായര്

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are