കേസില്‍ കുടുങ്ങി, മോഹന്‍ലാല്‍ ക്യാമറ തിരിച്ചു നല്‍കും

Mohanlal

തിരനോട്ടം ക്യാമറയുമായി ബന്ധപ്പെട്ട്‌ ഉയരുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ മോഹന്‍ലാല്‍ മുന്‍കൈയെടുക്കുന്നു. കെഎസ്‌എഫ്‌ഡിസി താരത്തിനു സമ്മാനിച്ച ക്യാമറ തിരികെ നല്‍കി വിവാദം അവസാനിപ്പിക്കാനാണ്‌ ശ്രമം. താരം ക്യാമറ തിരികെ നല്‍കാന്‍ തീരുമാനിച്ചെന്ന്‌ കെഎസ്‌എഫ്‌ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍ പറഞ്ഞു.

എന്നാല്‍, ക്യാമറ തിരിച്ചു നല്‍കുന്നതിലൂടെ നിയമവിരുദ്ധമായ കൈമാറ്റത്തെ ചോദ്യം ചെയ്‌ത് വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കേസില്‍ നിന്ന്‌ താരത്തിനും ചലച്ചിത്രവികസന കോര്‍പറേഷനും തലയൂരാനാവില്ല. ഹര്‍ജിക്കാര്‍ ഏതെങ്കിലും സാഹചര്യത്തില്‍ കേസ്‌ പിന്‍വലിക്കുമോ എന്നും വ്യക്‌തമല്ല.

അതേസമയം, നിയമനടപടിയെ കുറിച്ച്‌ വ്യക്‌തതയില്ല എന്ന്‌ സാബു ചെറിയാന്‍ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മോഹന്‍ലാല്‍ തിരനോട്ടം ക്യാമറയ്‌ക്ക് പകരം നല്‍കിയ ക്യാമറ താരത്തിന്‌ തിരിച്ചു നല്‍കരുത്‌ എന്ന്‌ ആവശ്യപ്പെട്ട്‌ ഹര്‍ജിക്കാര്‍ നോട്ടീസയച്ചതായും കേള്‍ക്കുന്നു.

കെഎസ്‌എഫ്‌ഡിസിയുടെ ശേഖരത്തിലുണ്ടായിരുന്ന ക്യാമറ മോഹന്‍ലാല്‍ മറ്റൊരു ക്യാമറ പകരം നല്‍കിയാണ്‌ സ്വന്തമാക്കിയത്‌. എന്നാല്‍, നിയമപരമായി ഇതു ശരിയല്ല. കെഎസ്‌എഫ്‌ഡിസിയുടെ കൈവശമുളള ക്യാമറ പൊതു സ്വത്തായതിനാല്‍ അത്‌ ലേലത്തിലൂടെ മാത്രമേ മറ്റൊരാള്‍ക്ക്‌ കൈമാറാന്‍ സാധിക്കൂ. പുരാവസ്‌തുവെന്ന നിലയില്‍ ലേലത്തിന്‌ വച്ചാല്‍ കോടികള്‍ ലഭിക്കാമായിരുന്ന ക്യാമറയാണ്‌ നിയമം മറികടന്ന്‌ മോഹന്‍ലാല്‍ സ്വന്തമാക്കിയതെന്നാണ്‌ ഹര്‍ജിയില്‍ പറയുന്നത്‌.

ksfdc chairman,sbu cheriyan,thiranottam mohanlal camera,thiranottam camera

- See more at: http://beta.mangalam.com/cinema/chit-chat/107303#sthash.ZGSycy2W.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are