ആറ് മലയാള ചിത്രങ്ങല്‍ ഇന്ത്യന്‍ പനോരമയിലേക്ക്

തിരുവനന്തപുരം: 2013 വര്‍ഷത്തെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ആറ് മലയാള ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിസ്റ്റ്, കുഞ്ഞനന്തന്റെ കട, 101 ചോദ്യങ്ങള്‍, കന്യകാ ടാക്കീസ്, ഷട്ടര്‍ സെല്ലുലോയിഡ് എന്നിവയാണ് ആ ആറു ചിത്രങ്ങള്‍. ഇതില്‍ കന്യകാ ടാക്കീസാണ് ഉദ്ഘാടന ചിത്രം.

അന്തരിച്ച സംവിധായകന്‍ ഋതുപര്‍ണ ഘോഷിന്റെ അവസാന ചിത്രമായ സത്യാന്വേഷിയും ഹിന്ദി, ബംഗാളി ഭാഷകളില്‍ നിന്നായി അഞ്ച് വീതം ചിത്രങ്ങളും മൂന്ന് മറാത്തി, രണ്ട് ഇംഗീഷ് ചിത്രങ്ങളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വര്‍ഷങ്ങല്‍ നീണ്ട ഇടവേളയ്ക്ക ശേഷമാണ് മലയാളത്തില്‍ നിന്ന് ആറ് ചിത്രങ്ങള്‍ പമനോരമയിലേക്കെത്തുന്നത്. ബി ലെനിന്‍ അദ്ധ്യക്ഷനായ ജൂറിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ മോഹനും മാധ്യമപ്രവര്‍ത്തകന്‍ വി രാജേഷും അംഗങ്ങളായി.

 

Tags:International Film Festival of India (IFFI),IFFI,indian panorama,kanyaka talkies, kunjananthante kada,indian panorama selection,indian panorama entry form 2013,indian panorama 2013,indian panorama awards,

 

 

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are