മൈക്കിള്‍ ജാക്‍സണെ തോല്‍പ്പിച്ച അക്ഷയ്‌ കുമാര്‍

ബോളിവുഡില്‍ ഇപ്പോള്‍ അക്ഷയ്‌കുമാര്‍ ആണ് ചര്‍ച്ചാവിഷയം. കാരണം അക്ഷയ് ജാക്‍സണെ തോല്‍പ്പിച്ചിരിക്കുന്നു. ഞെട്ടേണ്ട, ഏറ്റവും വലിപ്പം കൂടിയ പോസ്‌റ്ററിന്റെ പേരില്‍ അക്ഷയ്‌കുമാറിന്റെ പുതിയചിത്രം ബോസ്‌ മൈക്കല്‍ ജാക്‌സന്റെ പേരിലുള്ള ലോകറെക്കോഡ് തട്ടിയെടുത്തു.

ഒക്‌ടോബര്‍ മൂന്നിന്‌ യുകെയിലെ ലിറ്റില്‍ ഗ്രാന്‍സ്‌ഡെനിലെ ലിറ്റില്‍ എയര്‍ഫില്‍ഡിലാണ്‌ പോസ്‌റ്റര്‍ പുറത്തിറക്കിയത്‌. 58.87 മീറ്റര്‍ നീളവും 54.94 മീറ്റര്‍ ഉയരവുമുള്ള ഈ കൂറ്റന്‍ പോസ്‌റ്ററിന്‌ പിന്നില്‍ അക്ഷയ്‌കുമാറിന്റെ ഫാന്‍ക്‌ള്ബ്‌ 'ടീം അക്ഷയ്‌' ആണ്‌. മൈക്കല്‍ ജാക്‌സണ്‍ പോസ്‌റ്ററിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച യുകെയിലെ മാര്‍കോ ആര്‍ട്‌സിനെ തന്നെയാണ്‌ ടീം അക്ഷയ്‌ ഈ ജോലിയും ഏല്‍പ്പിച്ചത്‌. പോസ്‌റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ തന്നെ നാലു മാസം എടുത്തെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇക്കാര്യം പിന്നീട്‌ ഗിന്നസ്‌ ഉദ്യോഗസ്‌ഥര്‍ വന്ന്‌ അളവെടുത്ത ശേഷം വിവരം ഗിന്നസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ഇതൊരു ബഹുമതിയായി കരുതുന്നെന്നും ഇത്‌ സാധ്യമാക്കിയ എല്ലാവര്‍ക്കും നന്ദിയെന്നും ആയിരുന്നു സൂപ്പര്‍താരത്തിന്റെ പ്രതികരണം.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are