'മമ്മുട്ടി ഒഴികെയുളള എല്ലാ നടന്മാരും തികഞ്ഞ മദ്യപാനികള്‍'

mangalam malayalam online newspaper

മലയാള സിനിമയിലെ ഭൂരിഭാഗം നടന്‍മാരും കുടിയന്‍മാരാണെന്ന്‌ എന്‍ എല്‍ ബാലകൃഷ്‌ണന്‍. എന്നാല്‍, സൂപ്പര്‍ താരം മമ്മൂട്ടിയെ മാത്രം മദ്യപിച്ച നിലയില്‍ കണ്ടിട്ടില്ലെന്നും താരം ഒരു പൊതു പരിപാടിയില്‍ തട്ടിവിട്ടു. മദ്യത്തെ അകറ്റി നിര്‍ത്താത്ത താരം ഇത്തരമൊരു പരാമര്‍ശം നടത്തിയത്‌ മറ്റു താരങ്ങള്‍ക്കിടയില്‍ അമ്പരപ്പു സൃഷ്‌ടിച്ചിരിക്കുകയാണ്‌.

ഡിസി ബുക്‌സിന്റെ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തോടനുബന്ധിച്ച്‌ 'ഷാപ്പിലെ കറികളും കഥകളും പാട്ടുകളും' എന്ന പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിലാണ്‌ എന്‍ എല്‍ ബാലകൃഷ്‌ണന്‍ സഹപ്രവര്‍ത്തകരുടെ മദ്യപാനശീലത്തെ കുറിച്ച്‌ തുറന്നടിച്ചത്‌.

മോഹന്‍ലാലടക്കം നിരവധി താരങ്ങളോടൊപ്പം താന്‍ മദ്യപിച്ചിട്ടുണ്ട്‌. എന്നാല്‍, മമ്മൂട്ടിയെ മദ്യപിച്ച നിലയില്‍ കണ്ടിട്ടില്ല. പ്രശസ്‌ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്കൊപ്പം മദ്യപിക്കാന്‍ അവസരം കിട്ടാഞ്ഞതില്‍ വിഷമമുണ്ട്‌ എന്നും താരം പറഞ്ഞു. ഇതിനിടെ നെടുമുടി വേണുവിന്റെ മദ്യപാനശീലവും താരത്തിന്റെ സംസാരവിഷയമായിരുന്നു.

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are