ശാലു മേനോന്‍ വീണ്ടും ക്യാമറയ്ക്കു മുന്നില്‍


സോളാര്‍ കേസുമായി ബന്ധപ്പെട്ട അറസ്റ്റിന്റെയും ജയില്‍വാസത്തിന്റെയും ഇടവേളയ്ക്കുശേഷം നടി ശാലു മേനോന്‍ മിനിസ്‌ക്രീനിലെത്തുന്നു. നന്ദിത വര്‍മ്മ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ശാലു മേനോന്‍ വീണ്ടും സീരിയലില്‍ എത്തുന്നത്. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന 'പെണ്‍മനസ്' എന്ന സീരിയലിലെ ശാലുവിന്റെ ഭാഗം ബുധനാഴ്ച ചിത്രീകരിച്ചു തുടങ്ങി.

പി.ടി.പി. നഗറിലായിരുന്നു ബുധനാഴ്ച ചിത്രീകരണം നടന്നത്. പോലീസ് വേഷത്തില്‍ ശാലുവെത്തുന്നത് കണ്ട നാട്ടുകാര്‍ക്കിടയില്‍ നിന്ന് ചില മുറുമുറുപ്പുകളും ഒറ്റപ്പെട്ട പ്രതിഷേധ സ്വരങ്ങളുമുയര്‍ന്നെങ്കിലും ചിത്രീകരണം തടസ്സമില്ലാതെ തുടര്‍ന്നു. അമ്പത് എപ്പിസോഡുകള്‍ പിന്നിട്ട ഈ സീരിയലില്‍ ഇനിയുള്ള ഭാഗങ്ങളില്‍ ശാലു മേനോന്‍ അവതരിപ്പിക്കുന്ന ഭാഗത്തിന് കഥാഗതി നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുണ്ടെന്ന് അണിയറയിലുള്ളവര്‍ പറയുന്നു.

ബിജു രാധാകൃഷ്ണനും ശാലു മേനോനും ചേര്‍ന്ന് ബിസിനസ് പദ്ധതിയുടെ പേരില്‍ 70 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന മണക്കാട് സ്വദേശി റാസിഖ് അലിയുടെ പരാതിയെത്തുടര്‍ന്നാണ് ശാലു മേനോന്‍ അറസ്റ്റിലായത്. 50 ദിവസത്തോളം ജയിലില്‍ കഴിഞ്ഞ ശാലുവിന് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are