ജോയ് ആലുക്കാസിന്റെ ബ്രാന്‍ഡ് അംബാസഡറായി ഋത്വിക് റോഷന്‍

ദുബായ്:ജോയ് ആലുക്കാസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം ഋത്വിക് റോഷനെ പ്രഖ്യാപിച്ചു. 
ഇനിമുതല്‍ ഋത്വിക് റോഷനായിരിക്കും ജോയ് ആലുക്കാസ് ജ്വല്ലറി ശൃംഖലയെ ആഗോളതലത്തില്‍ പ്രതിനിധാനംചെയ്യുകയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ സിനിമയുടെ പ്രതിനിധി, ഫാഷന്‍ പ്രതീകം തുടങ്ങിയ നിലകളില്‍ ആഗോളതലത്തില്‍ നേടിയ അംഗീകാരമാണ് ഋത്വികിനെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് വ്യക്തമാക്കി. 
ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിക്കുന്നുവെന്നത് ജോയ് ആലുക്കാസ് ജ്വല്ലറി ശൃംഖലയെ മറ്റ് ബ്രാന്‍ഡുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നതായി ഋത്വിക് റോഷന്‍ പ്രതികരിച്ചു.
ചെറിയ നിലയില്‍നിന്ന് ഉയര്‍ന്നുവന്ന ഗ്രൂപ്പിന്റെ വളര്‍ച്ച എടുത്തുപറയേണ്ടതാണ്. താന്‍ ആദ്യമായാണ് ഒരു ജ്വല്ലറി ശൃംഖലയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നതെന്നും ഋത്വിക് വ്യക്തമാക്കി.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are