ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ദാക്കി

നടിയും സോളാര്‍ കേസിലെ വിവാദനായികയുമായ ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ദാക്കി. ശാലുവിന്റെ അംഗത്വം റദ്ദാക്കിയതായി വാര്‍ത്താ വിതരണ മന്ത്രാലയം റീജണല്‍ സെന്‍സര്‍ ബോര്‍ഡിനാണ് അറിയിപ്പ് അയച്ചത്.

കേരളരാഷ്ട്രീയത്തിന്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളില്‍ ഒരാളാണ് ശാലുമേനോന്‍. പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത നായരെയും നിക്ഷേപകരില്‍ നിന്നും പണം തട്ടാന്‍ ശാലു മേനോന്‍ സഹായിച്ചതായി ആരോപണമുണ്ട്.

 

ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡംഗത്വത്തിന് കത്രിക

 

മണക്കാട് സ്വദേശിയായ റാസിഖ് അലിയാണ് തന്റെ പക്കല്‍ നിന്ന് ബിജു രാധാകൃഷ്ണനും ശാലു മേനോനും ചേര്‍ന്ന് മുക്കാല്‍ കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയുമായി രംഗത്തുവന്നത്. തുടര്‍ന്ന് പോലീസ് ശാലുവിനെ അറസ്റ്റു ചെയ്തു.

for more http://malayalam.oneindia.in/news/kerala/shalu-menon-lost-membership-censor-board-113488.html?utm_source=Daily-Newsletter&utm_medium=Email-Newsletter&utm_campaign=08102013

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are