ഡ്യൂപ്പിനെ വെച്ചെടുത്ത അശ്ലീല രംഗം തന്റെതാക്കി പ്രച്ചരിപ്പിച്ചതിനെതിരെ കേസ്‌ കൊടുക്കുമെന്ന്‌ നസ്രിയ


ധനുഷും-നസ്രിയയും നായകനും നായികയുമായി അഭിനയിച്ച തമിഴ് ചിത്രം നെയ്യാണ്ടിയുടെ സംവിധായകനെതിരെ നസ്രിയ നിയമനടപടിക്ക് ഒരുങ്ങുന്നു. ധനുഷും നസ്രിയയും ഒരുമിച്ചുള്ള ഒരു രംഗമാണ് വിവാദത്തിനിടയാക്കിയത്. തന്റെ അനുവാദമോ സമ്മതമോ കൂടാതെ മറ്റൊരു നടിയുടെ ശരീരം ഷൂട്ട് ചെയ്ത് വിവാദരംഗത്തില്‍ ചേര്‍ക്കുകയായിരുന്നുവെന്നാണ് നസ്രിയയുടെ ആരോപണം. വിവാദസീനില്‍ കാണിക്കുന്നത് തന്റെ ശരീരമല്ലെന്നും താരം പറയുന്നു.


ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ നടികര്‍ സംഘത്തിന് പരാതി നല്‍കിയതായും നസ്രിയ തന്റെ ഫേസ്ബക്ക് പേജിലൂടെ അറിയിച്ചു. കരാറിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും നസ്രിയ പറയുന്നു

കളവാണി, വാകേ ചൂടവാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ സര്‍കുനം ഒരുക്കുന്ന ചിത്രമാണ് നെയ്യാണ്ടി. ഫൈസ്റ്റാര്‍ ഫിലിം െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ എസ്. കതിരേശനാണ് നിര്‍മ്മാണം.

 
 

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are