പോസ്റ്ററില്‍ ദാവൂദ്: 'ഡി കമ്പനി'ക്കെതിരെ കേസ്

തിരുവനന്തപുരം അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം പ്രചരണത്തിന് ഉപയോഗിച്ചതിന് അടുത്തിടെ ഇറങ്ങിയ മലയാള ചിത്രം ഡി കമ്പനിയുടെ അണിയറക്കാര്‍ക്കെതിരെ കേസ്. തിരുവനന്തപുരം കന്‍ഡോണ്‍മെന്റ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം ഓണചിത്രമായണ് ഡി കമ്പനി തീയ്യറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ പതിനഞ്ചാം ദിവസത്തെ പോസ്റ്ററിലാണ് ദാവൂദിന്റെ ചിത്രം ഉപയോഗിച്ചത്. യുവാക്കളെ വഴിതെറ്റിക്കുന്ന പ്രചരണം നടത്തുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ള 1956ലെ നിയമം അനുസരിച്ചാണ് കേസ് റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഈ ആഴ്ച തന്നെ ഇത് സംബന്ധിച്ച നോട്ടീസ് പൊലീസ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കും. ദാവൂദ് ഇബ്രാഹിം നേതൃത്വം നല്‍കുന്ന അധോലോക ഗ്രൂപ്പിന്റ പേര് ഡി കമ്പനിയെന്നാണ്.

മൂന്ന് ഹ്രസ്വചിത്രങ്ങളുടെ സമാഹരമാണ് ഡി കമ്പനി എന്ന ചിത്രം. എം.പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവരാണ് ഈ സമാഹരത്തിലെ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. ഡി കള്‍ട്ടിനായി വിനോദ് വിജയനും, മോഹനനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are