മഞ്ജുവിന്റെ സല്ലാപം പ്രകാശനം ചെയ്തു

പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിടപറഞ്ഞ തന്റെ കലാജീവിതത്തിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികയാണ് നടി മഞ്ജു വാര്യര്‍. നൃത്തത്തിലൂടെ കലാജീവിതത്തിലേക്ക് തിരിച്ചു വരവ് നടത്തിയ മഞ്ജു പിന്നീട് പരസ്യചിത്രങ്ങളിലൂടെ സിനിമയിലേക്കുള്ള തിരിച്ചുവരവറിയിച്ചു. ഒടുവിലിതാ തന്റെ ഓര്‍മകുറിപ്പുകളും പുറത്തിറക്കിയിരിക്കുന്നു.

സല്ലാപം എന്ന് പേരിട്ട മഞ്ജുവിന്റെ ഓര്‍മ കുറിപ്പ് അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. നാഗര്‍ കോവിലിലെ ബാല്യ കാലം മുതല്‍ അമിതാബ് ബച്ചനൊപ്പം പരസ്യ ചിത്രത്തില്‍ അഭിനയിച്ചതു വരെയുള്ള തന്റെ അനുഭവങ്ങള്‍ മഞ്ജു സല്ലാപത്തിലൂടെ പങ്ക് വയ്ക്കുന്നു.

മഞ്ജുവിന്റെ സല്ലാപം പ്രകാശനം ചെയ്തു

 

കുട്ടിക്കാലത്തെ നിഷ്‌കളങ്കമായ ഓര്‍മകളും പിന്നീടുള്ള സിനിമാനുഭവങ്ങളും കാഴ്ചപ്പാടുകളുമാണ് സല്ലാപത്തിന്റെ ഉള്ളടക്കം. പക്ഷേ, പതിനാല് വര്‍ഷത്തിനു ശേഷം മഞ്ജുവിന്റെ മടങ്ങിവരവ് കാത്തിരുന്ന ചലച്ചിത്ര പ്രേമികളോട് സിനിമാ പ്രവേശനത്തെ കുറച്ച് നടി ഒന്നും പറഞ്ഞില്ല.

ഡിസി ബുക്‌സാണ് പുസ്തകം പുറത്തിറക്കിയത്. സംവിധായകന്‍ സിബി മലയില്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു. കനകയിലെ അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ചാണ് സല്ലാപം പ്രകാശനം ചെയ്തത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are