സുരേഷ് ഗോപിക്കെതിരേ യുവനടിയുടെ പരാതി; ‘ഫോണില്‍ മോശമായി സം‌സാരിച്ചു’

PRO
PRO

നടന്‍ സുരേഷ് ഗോപിക്കെതിരെ യുവനടിയുടെ പരാതി. തന്നോടു മോശമായി ഫോണില്‍ സംസാരിച്ചു എന്നാരോപിച്ച് നടി മിനു കുര്യനാണ് ചെന്നൈ പൊലീസില്‍ പരാതി നല്‍കിയത്. ടാ തടിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് മിനു. നിരവധി തമിഴ് സിനിമകളില്‍ ഗ്ലാമര്‍ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം സുരേഷ് ഗോപി നടിക്കെതിരേ വധഭീഷണി മുഴക്കിയെന്ന രീതിയിലാണ് തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മിനുവിന്റെ പഴയ കാര്‍ ഡ്രൈവര്‍ പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സുരേഷ് ഗോപിക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ കാരണം. മിനു കുര്യന്‍ തന്റെ ഡ്രൈവര്‍ക്ക് അഞ്ചു ലക്ഷം രൂപ കടമായി കൊടുത്തിരുന്നു. ഇതിനിടെ, മിനുവുമായി തെറ്റിയ ഇയാള്‍ സുരേഷ് ഗോപിയുടെ ഡ്രൈവറായി.

സുരേഷ് ഗോപിയുമായുള്ള യാത്രയ്ക്കിടയിലും പലപ്പോഴും മിനു പണത്തിനായി വിളിച്ചു. ഒരിക്കല്‍ ഫോണ്‍ കോള്‍ ശ്രദ്ധിക്കാനിടയായ സുരേഷ് ഗോപി കാര്യം തിരക്കിയപ്പോള്‍ താന്‍ പണം കൊടുത്തിട്ടും മിനു തന്നെ വിടാതെ പിന്തുടരുകയായിരുന്നു എന്നാണ് ഡ്രൈവര്‍ പറഞ്ഞത്.

ഇതറിഞ്ഞ് സുരേഷ് ഗോപി മിനുവിനെ വിളിച്ചു. തന്റെ ഡ്രൈവറുടെ ഭാഗത്താണ് ശരിയെന്ന രീതിയിലാണ് സുരേഷ് ഗോപി മിനുവിനോടു സംസാരിച്ചത്. ഇതിന്റെ ദേഷ്യത്തില്‍ സുരേഷ് ഗോപിക്കെതിരെ മിനു പരാതി കൊടുക്കുകയായിരുന്നു.

ടാ തടിയായ്ക്കു ശേഷം മലയാളത്തില്‍ കാര്യമായ റോളുകള്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് മിനു തമിഴ് സിനിമകളിലേക്ക് ചേക്കേറി. ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു ശ്രദ്ധിക്കപ്പെട്ട മിനു ഇപ്പോള്‍ ചെന്നൈയിലാണ് താമസം. 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are