പ്രണവ് തത്ക്കാലം അഭിനയിക്കില്ല; പറയുന്നത് മോഹന്‍ലാല്‍

PRO
PRO

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് തത്ക്കാലം സിനിമയിലേയ്ക്കില്ല. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിലൂടെ പ്രണവ് വരുമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വാര്‍ത്ത തള്ളിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ രംഗത്തു വന്നത്.

നേരത്തെ മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് നായകനായി എത്തുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അഭിനയിച്ചാണ് പ്രണവ് ഹരിശ്രീ കുറിച്ചത്. അതിന് ശേഷം മേജര്‍ രവിയും അമനക്കരയും ഒന്നിച്ച് സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലും ബാലതാരമായി പ്രണവെത്തി. ഇതിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡും പ്രണവിനെ തേടിയെത്തി. 

പിന്നീട് കാലങ്ങള്‍ക്കുശേഷം സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രണവ് പ്രത്യക്ഷപ്പെട്ടു. അതോടെ പ്രണവിന്റെ വരവ് സംബന്ധിച്ച് അഭ്യൂഹം ശക്തിപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ത്തകളില്‍നിന്നെല്ലാം പ്രണവ് ഒഴിഞ്ഞുമാറി കൊണ്ടിരിയ്ക്കുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are