മമ്മൂട്ടിയോട് ഇപ്പോഴും പിണക്കം, എന്നാല്‍ പ്രാഞ്ചിയേട്ടനെ വെല്ലാനൊരു പടമില്ല: സുരേഷ്ഗോപി

മെഗാസ്റ്റാര്‍ മമ്മൂട്ടിയോട് ഇപ്പോഴും പിണക്കമാണെന്ന് നടന്‍ സുരേഷ്ഗോപി. എന്നാല്‍ പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് എന്ന സിനിമയേക്കാള്‍ മികച്ച ഒരു ന്യൂജനറേഷന്‍ സിനിമയുമില്ലെന്നും സുരേഷ്ഗോപി വ്യക്തമാക്കി. 

മമ്മൂട്ടിയുമായുള്ള പിണക്കം മാറിയിട്ടില്ല. എന്നാല്‍ അതിന്‍റെ കാരണം എന്താണെന്ന് വെളിപ്പെടുത്തി നാറാന്‍ ഞാനില്ല. പിണക്കത്തിന്‍റെ പേരില്‍ മമ്മൂട്ടിയുമായി മുന്‍പുണ്ടായിരുന്ന സൗഹൃദം ഇല്ലാതാക്കാന്‍ ചെയ്യാന്‍ കഴിയില്ല - സുരേഷ്ഗോപി പറഞ്ഞു.

ന്യൂജനറേഷന്‍ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിരിവരും. നിലവിലെ മാതൃകകളെ തകര്‍ക്കുന്നതായിരിക്കണം ന്യൂജനറേഷന്‍ സിനിമ. അങ്ങനെ ഒരു സിനിമയേ മലയാളത്തില്‍ കണ്ടിട്ടുള്ളൂ. അത് രഞ്ജിത്തിന്‍റെ പ്രാഞ്ചിയേട്ടനാണ്. അതിനുമുമ്പോ ശേഷമോ അതേക്കാള്‍ മികച്ച ഒരു ന്യൂജനറേഷന്‍ സിനിമ കണ്ടിട്ടില്ല - സുരേഷ്ഗോപി വ്യക്തമാക്കി.

Comments   

 
0 #1 zebulapehba 2019-03-15 23:33
Amoxicillin No Prescription: http://theprettyguineapig.com/amoxicillin/ Amoxicillin http://theprettyguineapig.com/amoxicillin/
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are