വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത തെറ്റ്‌ ; കാവ്യ

വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് കാവ്യ മാധവന്‍ രംഗത്തു വന്നു. എന്നാല്‍ തന്റെ കല്ല്യാണമല്ല, സഹോദരന്റെ കല്ല്യാണമാണ് അടുത്ത് നടക്കാന്‍ പോകുന്നതെന്ന് കാവ്യ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈയിടെ ഗുരുവായൂരില്‍ തൊഴാന്‍ വന്നതും സ്വയംവര കളി വഴിപാടായി നേര്‍ന്നതുമാണ് കാവ്യ വീണ്ടും കല്ല്യാണത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നില്‍.

രക്ഷിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് കാവ്യ ക്ഷേത്ര ദര്‍ശനം നടത്തിയത്. സഹോദരന്റെ കല്ല്യാണം തലശ്ശേരിയിലുള്ള പെണ്‍കുട്ടിയുമായി അടുത്ത് തന്നെ നടക്കും. അതിനായി വിവാഹത്തിലെ തടസ്സങ്ങള്‍ തീരാന്‍ ജ്യോതിഷന്‍ പറഞ്ഞതനുസരിച്ചാണ് ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയതെന്നും കാവ്യ പറഞ്ഞു.

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are