റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ മഞ്ജു വാര്യര്‍?

 റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ മഞ്ജു വാര്യര്‍?

സംവിധായകന്‍ രഞ്ജിത്ത് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നതെന്ന് വാര്‍ത്തവന്നിട്ട് നാളേറെയായി. ഇക്കാര്യം മഞ്ജുവും സ്ഥിരീകരിച്ചുകഴിഞ്ഞിട്ടുണ്ട്. പക്ഷേ ചിത്രത്തിന്റെ ജോലികള്‍ ഇനിയും തുടങ്ങിയിട്ടില്ലെന്നാണ് സൂചന. പക്ഷേ അതിനിടെ മഞ്ജുവിന്റെ ചിത്രവുമായി മറ്റൊരു ചിത്രത്തിന്റെ പോസ്റ്റര്‍ തയ്യാറായിക്കഴിഞ്ഞു.

മുംബൈ പോലീസ് എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന പുതിയ ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. ബോബി-സഞ്ജയ് ടീമാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഈ ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ റോഷനും തിരക്കഥാകൃത്തുക്കളും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കുഞ്ചാക്കോ ബോബനാണ് നായകനെന്ന് പറഞ്ഞിരുന്നുവെങ്കിലും നായിക ആരാണെന്ന് അണിയറക്കാര്‍വ്യക്തമാക്കിയിരുന്നില്ല. ഇനി മോഹന്‍ലാലിനൊപ്പമാണോ, ചാക്കോച്ചനൊപ്പമാണോ മഞ്ജു ആദ്യം വെള്ളിത്തിരയിലെത്തുകയെന്ന് മാത്രമേ അറിയാനുള്ളു.

ട്രാഫിക്ക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മച്ച ലിസ്റ്റിന്‍ സ്റ്റീഫനാണ് ഹൗ ഓള്‍ഡ് ആര്‍ യു നിര്‍മ്മിക്കുന്നത്. നര്‍മ്മത്തിന്റെ മേമ്പൊടിയുമായി എത്തുന്ന ഈ ചിത്രം പതിവ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ മുംബൈ പൊലീസിലെ അതേ താരനിരയുമായി റോഷന്‍ മറ്റൊരു ചിത്രം കൂടി ഒരുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയസൂര്യയും പൃഥ്വിരാജും റഹ്മാനും ഈ ചിത്രത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. ജനുവരിയില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are