ഓസ്കര്‍ മല്‍സരത്തിന് ഇന്ത്യയില്‍നിന്ന് ‘ദ ഗുഡ് റോഡ്’

2014ലെ ഓസ്കര്‍ വിദേശചിത്ര വിഭാഗത്തിലെ പുരസ്കാരത്തിന് ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഗ്യാന്‍ കോറിയയുടെ ‘ദ ഗുഡ് റോഡ്’ മത്സരിക്കും. കമല്‍ഹാസന്റെവിശ്വരൂപം, കമലിന്റെമലയാളചിത്രം സെല്ലുലോയ്ഡ്, ഭാഗ് മില്‍ഖ ഭാഗ്, ഇംഗ്ളീഷ് വിംഗ്ളീഷ്, ദ ലഞ്ച് ബോക്സ് തുടങ്ങി വിവിധ ഭാഷകളിലെ 22 ചിത്രങ്ങളെ പിന്നിലാക്കിയാണ് ദേശീയ പുരസ്കാര നേട്ടവുമായി മുമ്പേ ശ്രദ്ധയാകര്‍ഷിച്ച ഗുജറാത്തി ചിത്രത്തിന് അവസാന നറുക്ക് വീണത്. ഗുജറാത്തിലെ കച്ചില്‍ അവധിയാഘോഷിക്കാനത്തെിയ കുടുംബത്തില്‍പെട്ട കുഞ്ഞിനെ കാണാതാവുകയും ഒടുവില്‍ കണ്ടത്തെുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. ‘ദ ഗുഡ് റോഡ്’ ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് 19 അംഗ ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷ് പറഞ്ഞു.
വഴിതെറ്റിയ ബാലനായി ഏഴു വയസ്സുകാരന്‍ കെവല്‍ കട്രോഡിയയാണ് വേഷമിട്ടത്.
മഹ്ബൂബ് ഖാന്റെമദര്‍ ഇന്ത്യ (1957), മീരാ നായരുടെ സലാം ബോംബെ (1988), അശുതോഷ് ഗൗരിഘറുടെ ലഗാന്‍ (2001) എന്നിവ മാത്രമാണ് ഇതുവരെയായി ഇന്ത്യന്‍ ചലച്ചിത്രങ്ങളില്‍ ഓസ്കര്‍ അവസാന പട്ടികയില്‍ ഇടം നേടിയിരുന്നത്.
.
 
‘ദ ഗുഡ് റോഡ്: അറിയേണ്ട പത്ത് വിവരങ്ങള്‍
 
1. സോനാലി കുല്‍ക്കര്‍ണിയും അജയ് ഗേഹിയുമാണ് മുഖ്യവേഷത്തില്‍ എത്തുന്നത്.
 
2. നാല്‍പത്തിരണ്ടുകാരനായ ഗ്യാന്‍ കോറിയ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ദ ഗുഡ് റോഡ്’.
 
3. സംവിധായകന്‍ ഗ്യാന്‍ കോറിയ ഇന്ത്യയിലാകെ സഞ്ചരിച്ച് ഹൈവേകള്‍ക്ക് സമീപമുള്ളവരുടെ ജീവിതരീതി പഠിച്ചിരുന്നു.
 
4. ഹൈവേ എന്ന കണ്ണി കൂട്ടിയിണക്കുന്ന വിവിധ കഥകളുടെ സമാഹാരമാണ് ചിത്രം
 
5. മലയാളിയും ഓസ്കര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത്.
 
6. പ്രമുഖ സംഗീത സംവിധായകന്‍ രജത് ഡോലാക്കിയയാണ് ചിത്രത്തിന് ഈണങ്ങള്‍ ഒരുക്കിയത്.
 
7. മികച്ച ഗുജറാത്തി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈവര്‍ഷം ദ ഗുഡ് റോഡ് നേടിയിരുന്നു.
 
8. നാഷണല്‍ ഫിലിം ഡെവലപ്മെന്‍്റ് കോര്‍പറേഷന്‍്റെ സാമ്പത്തിക സഹകരണത്തോടെയാണ് ചിത്രം നിര്‍മിച്ചത്.
 
9. ചിത്രത്തിന്‍്റെ എഡിറ്ററായ പരേഷ് കംദാര്‍ മുമ്പ് ഏറെ നിരൂപകശ്രദ്ധനേടിയ ‘കാര്‍ഘോഷ്’, തുന്നു കി ടീന’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
 
10. ‘ചില്ലര്‍ പാര്‍ട്ടി’, കോസ്ല കാ ഖോസ്ല’ എന്നീ ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ച അമിതാഭ സിങ് ആണ് ‘ദ ഗുഡ് റോഡി’ന്‍്റെ ഛായാഗ്രാഹകന്‍.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are