മഞ്‌ജു വാര്യര്‍ തിരിച്ചുവരികയാണ്‌

കല്യാണ്‍ പരസ്യത്തിലൂടെ അഭിനയ രംഗത്തേക്കുള്ള മടക്കത്തിന്റെ സൂചന നല്‍കിയ മഞ്‌ജുവാര്യരുടെ തിരിച്ചുവരവ്‌ സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിച്ചു. പ്രമുഖ സംവിധായകന്‍ രഞ്‌ജിത്തിന്റെ ചിത്രത്തിലൂടെയാണ്‌ മഞ്‌ജു മലയാളത്തിലേക്ക്‌ വീണ്ടും വരുന്നത്‌. മോഹന്‍ലാലിന്റെ നായികയായിട്ടാണ്‌ രണ്ടാം വരവില്‍ മഞ്‌ജു എത്തുന്നത്‌. ഇക്കാര്യത്തില്‍ നിര്‍മ്മാതാവുമായി മഞ്‌ജു കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.

ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.പുതിയ ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ ആരംഭിച്ചിട്ടില്ല. നംവബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ചിത്രീകരണം തുടങ്ങും. ചിത്രത്തിന്റെ ഔദ്യോഗിക അറിയിപ്പ്‌ ഉടനുണ്ടാകുമെന്നാണ്‌ സൂചന. നേരത്തേ ജോഷി ചിത്രമായ പത്രത്തില്‍ ദേവിക ശേഖര്‍ എന്ന കഥാപാത്രത്തോടെയാണ്‌ മഞ്‌ജു സിനിമ വിട്ടത്‌. അതിന്‌ ശേഷം ദിലീപിന്റെ ഭാര്യയായതോടെ പൂര്‍ണ്ണമായും സിനിമ വിട്ട മഞ്‌ജു പിന്നീട്‌ വീട്ടമ്മയുടെ റോളിലാണ്‌ തിളങ്ങിയത്‌.

അതിന്‌ ശേഷം പല തവണ തിരിച്ചുവരവ്‌ അഭ്യൂഹങ്ങള്‍ പ്രചരിച്ചപ്പോഴും അത്‌ തന്നെ ബാധിക്കുന്നേയില്ല എന്ന നിലയില്‍ നിന്ന മഞ്‌ജു അമിതാഭ്‌ ബച്ചനൊപ്പം അഭിനയിച്ച പരസ്യത്തിലൂടെ തിരിച്ചുവരവിന്റെ സൂചന നല്‍കിയിരുന്നു. രഞ്‌ജിത്തിന്റെ ചിത്രത്തില്‍ ഇത്‌ രണ്ടാം തവണയാണ്‌ മഞ്‌ജു നായികയാകുന്നത്‌. നേരത്തേ വമ്പന്‍ ഹിറ്റായ ഷാജി കൈലാസ്‌ ചിത്രം ആറാം തമ്പുരാനിലും സിബി മലയില്‍ സംവിധാനം ചെയ്‌ത സമ്മര്‍ ഇന്‍ ബത്‌ലഹേമിലും ശക്‌തമായ വേഷങ്ങള്‍ അവര്‍ ചെയ്‌തിരുന്നു.

- See more at: http://www.mangalam.com/cinema/latest-news/90452#sthash.YZ5XQF4S.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are