വി എസ്‌ സിനിമയില്‍ പെര്‍ഫെക്‌ട്!

അതെ, പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ സിനിമയിലും അരക്കൈ നോക്കി. സെയ്‌ദ് ഉസ്‌മാന്‍ സംവിധാനം ചെയ്യുന്ന 'അറ്റ്‌ വണ്‍സ്‌' എന്ന സിനിമയിലാണ്‌ വി എസ്‌ പ്രത്യക്ഷപ്പെടുന്നത്‌. കന്റോണ്‍മെന്റ്‌ ഹൗസില്‍ നടന്ന ചിത്രീകരണത്തില്‍ ആദ്യ ടേക്കില്‍ തന്നെ ജനനായകന്‍ തന്റെ റോള്‍ ഓകെയാക്കി!

ക്ലൈമാക്‌സില്‍ ചില സാമൂഹിക വിപത്തുകള്‍ക്കെതിരേ സന്ദേശം നല്‍കുന്ന രംഗത്താണ്‌ വി എസ്‌ പ്രത്യക്ഷപ്പെടുന്നത്‌. സമൂഹത്തിന്‌ ശക്‌തമായ ഒരു സന്ദേശം നല്‍കുന്ന സിനിമയായതിനാല്‍ വി എസിനെക്കാള്‍ പറ്റിയൊരാളെ ഈ രംഗത്തേക്ക്‌ കാസ്‌റ്റ് ചെയ്യാന്‍ കഴിയില്ല എന്നാണ്‌ സംവിധായകന്റെ അഭിപ്രായം.

എച്ച്‌ഐവി ബാധിതനായ ഒരാള്‍ സമൂഹത്തില്‍ നിന്ന്‌ നേരിടുന്ന തിരിച്ചടികളെ കുറിച്ചാണ്‌ ചിത്രം പറയുന്നത്‌. ഇത്തരക്കാരെ യുവാക്കള്‍ കണ്ടില്ലെന്ന്‌ നടിക്കരുതെന്നാണ്‌ ചിത്രം നല്‍കുന്ന സന്ദേശം. വലിയ ജനപിന്തുണയുളളതിനാലാണ്‌ വി എസിനെ ചിത്രത്തില്‍ കാസ്‌റ്റു ചെയ്‌തത്‌. അതേസമയം, താനും നേതാവിന്റെ ഒരു വലിയ ആരാധകനാണെന്ന്‌ സംവിധായകന്‍ പറയുന്നു.

ബദ്രി നായകനാവുന്ന ചിത്രത്തില്‍ ജഗദീഷ്‌, റെജി പ്രകാശ്‌, തലൈവാസല്‍ വിജയ്‌, ഇന്ദ്രന്‍സ്‌ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്വാസികയാണ്‌ നായിക

- See more at: http://www.mangalam.com/cinema/latest-news/90050#sthash.cgWFaRwL.5EhYhQYd.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are