സിബിഎസ്ഇക്കാര്‍ക്ക് പുസ്തകം വച്ച് പരീക്ഷ എഴുതാം

ദില്ലി: സിബിഎസ്ഇ സ്‌കൂളുകളില്‍ പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാവുന്ന ഓപ്പണ്‍ ബുക്ക് ഒഎക്‌സാമിനേഷന്‍ രീതി 2014 മുതല്‍ നടപ്പില്‍ വരുത്തുമെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയം. 9, 10 ക്ലാസുകളിലാണ് ഓപ്പണ്‍ ബുക്ക് എക്‌സാമിനേഷന്‍ രീതി നടപ്പില്‍ വരുത്തുക. ഇതുപ്രകാരം കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുന്ന പാഠഭാഗങ്ങള്‍ പരീക്ഷ ഹാളില്‍ കൊണ്ടോപോകാന്‍ കഴിയും. എന്നാല്‍ ടെക്‌സ്റ്റ് ബുക്ക് പരീക്ഷാഹാളില്‍ കൊണ്ടുപോയി എഴുതുന്ന രീതിയല്ല ഇതെന്നും ഏതുഭാഗത്തുനിന്നാണോ ചോദ്യം വരുന്നത് എന്നതനുസരിച്ച് അതിനനുസരിച്ചുള്ള പാഠഭാഗങ്ങള്‍ മാത്രമേ പരീക്ഷാ ഹാളില്‍ കൊണ്ടുപോകാന്‍ കഴിയുകുയുള്ളുവെന്നും പാഠഭാഗങ്ങള്‍ പരിശോധിച്ചശേഷമേ അകത്തേയ്ക്ക് കടത്തിവിടുകയുള്ളുവെന്നും മനുഷ്യവിഭശേഷിസഹമന്ത്രി ശശി തരൂര്‍ ലോക്‌സഭയില്‍ അറിയിച്ചു. കാലേക്കൂട്ടി കുട്ടികള്‍ക്ക് നല്‍കുന്ന പുസ്തകങ്ങളുടെയും നോട്ടുകളുടെയും അടിസ്ഥാനത്തില്‍ നടക്കുന്ന സമ്മേറ്റീവ് അസസ്‌മെന്റിനാണ് ഈ രീതി നടപ്പിലാക്കുക. പരീക്ഷ കുട്ടികളിലുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. 11, 12 ക്ലാസുകലിലും ഇത്തരത്തില്‍ ഓപ്പണ്‍ ബുക്ക് എക്‌സാമിനേഷന്‍ രീതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചോദ്യപ്പേപ്പറില്‍ വിഷയവുമായി ബന്ധപ്പെട്ട കേസ് സ്റ്റഡികള്‍ ഉള്‍പ്പെടുന്ന പ്രത്യേക ഭാഗം ഉള്‍ക്കൊള്ളിയ്ക്കും. പുതിയ രീതിയില്‍ എങ്ങനെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുണമെന്നും മറ്റും വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിതരണം ചെയ്യും. ഇതിനായി അധ്യാപകര്‍ക്കും പ്ര്‌ത്യേക പരിശീലനം നല്‍കും.

Read more at: http://malayalam.oneindia.in/news/2013/03/14/india-cbse-proposes-open-book-exam-system-107892.html

Additional information

A Solsolis Venture Other initiatives are