സ്വര്‍ണപ്പണയത്തിന്മേല്‍ ഇനി മുതല്‍ കൂടുതല്‍ തുക വായ്പയായി ലഭിക്കും

സ്വര്‍ണപ്പണയത്തിന്മേല്‍ കൂടുതല്‍ തുക വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. ബാങിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് പണയ സ്വര്‍ണത്തിന്റെ 75 ശതമാനം വരെ വായ്പ നല്‍കാന്‍ അനുമതി നല്‍കിയത്. നേരത്തെ സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 60 ശതമാനം തുക മാത്രമെ വായ്പ നല്‍കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. സ്വര്‍ണത്തിന്റെ വായ്പാ മൂല്യം 75 ശതമാനമായി ഉയര്‍ത്തിയത് സ്വര്‍ണപ്പണയത്തിന്മേല്‍ കൂടുതല്‍ വായ്പ കിട്ടാന്‍ ഉപഭോക്താവിന് സഹായകമാകും. സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ മൂല്യമാണ് വായ്പയ്ക്കായി കണക്കാക്കുക. അതേസമയം, ഈ വ്യവസ്ഥ സ്വര്‍ണത്തിന്റെ ഗുണമേന്മ സംബന്ധിച്ച് വായ്പക്കാരുമായുള്ള തര്‍ക്കത്തിനിടയാക്കും. സ്വര്‍ണത്തിന്മേല്‍ പരമാവധി വായ്പ ലഭിക്കണമെങ്കില്‍ ആഭരണത്തിന്റെ ശുദ്ധത തെളിയിക്കുന്ന സാക്ഷ്യപത്രം വായ്പ എടുക്കുന്നവര്‍ ഹാജരാക്കേണ്ടിവരും. വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച വിഷയത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടേതായ മുന്‍കരുതലുകള്‍ സ്വീകരിക്കാം. സ്വര്‍ണത്തിന്റെ വായ്പാ പരിധി ഉയര്‍ത്തിയ ആര്‍ബിഐ നടപടി ബിസിനസ് ആവശ്യത്തിനായി വായ്പ എടുക്കുന്നവര്‍ക്ക് കൂടുതല്‍ സഹായകമാകും.Read more at: http://www.indiavisiontv.com/2014/01/09/295549.html
Copyright © Indiavision Satellite Communications Ltdgold loan rbi

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are