പെയിന്റ് വാങ്ങുന്നതില്‍ കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ ക്രമക്കേട്

തിരുവന്തപുരം: കെഎസ്ആര്‍ടിസിയില്‍ പെയിന്റ് വാങ്ങുന്നതില്‍ വ്യാപക ക്രമക്കേട്. വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇന്ത്യാവിഷന് ലഭിച്ചു. കെഎസ്ആര്‍ട്ടിസിയുടെ നിലനില്‍പ്പു പോലും ഭീഷണിയിലാണെങ്കിലും വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന അഴിമതി കോര്‍പ്പറേഷനില്‍ നടക്കുന്നുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ദീര്‍ഘ നാളുകളായി ഗുണനിലവാരമില്ലാത്ത വൃന്ദാവന്‍ എന്ന കമ്പനിയുടെ പെയിന്റാണ് കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഉപയോഗിക്കുന്നത്. പുതിയ ബസ്സുകളില്‍ പെയിന്റ് ചെയ്ത് ഒരു മാസത്തിന് ശേഷം പെയിന്റുകളെല്ലാം പോയനിലയിലാണ്. വര്‍ഷങ്ങളായി ഇതേ കമ്പനിയുടെ പെയിന്റ് തന്നെയാണ് കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നത്. ഗുണനിലവാര പരിശോധന നടത്താതെ പെയിന്റ് വാങ്ങുന്നതിലൂടെ കോര്‍പ്പറേഷന് കോടികളാണ് നഷ്ടം. ഗുണനിലവാര പരിശോധനക്കായി പ്രത്യേക ടെക്‌നിക്കല്‍ കമ്മിറ്റിയും പര്‍ച്ചേഴ്‌സ് സംവിധാനവും ഉളളപ്പോഴാണ് ഈ അവസ്ഥ. ഓരോ വര്‍ഷം ബസ്സ് പെയിന്റ് ചെയ്ത് പുതുക്കണമെന്നാണ് വ്യവസ്ഥ. വിവിധ വര്‍ക്ക്‌ഷോപ്പുകളിലായി പ്രതിവര്‍ഷം നാലായിരത്തിയഞ്ഞൂറിലേറെ ബസ്സുകള്‍ പെയിന്റ് ചെയ്തിറക്കാന്‍ കോടികളാണ് കെഎസ്ആര്‍ടിസി ചെലവഴിക്കുന്നത്. പൊതുവിപണിയില്‍ ലഭ്യമല്ലാത്തതും നിര്‍മ്മാണ തീയ്യതിയോ വിലയോ രേഖപ്പെടുത്താത്തതുമായ പെയിന്റുകള്‍ വാങ്ങുന്നതിലൂടെ കെഎസ്ആര്‍ടിസിയില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്നും വിജിലന്‍സ് ഓഫീസര്‍ എംഡിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ ഡിപ്പോകളില്‍ നിന്ന് പെയിന്റിന്റെ ഗുണനിവാരം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. കഴിഞ്ഞ മാസം വിജിലന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് എംഡിയുടെ പരിഗണനക്കെത്തും മുമ്പ് പൂഴ്ത്തിയതായും ആരോപണമുണ്ട്.


KSRTC

Read more at: http://www.indiavisiontv.com/2013/12/03/282766.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are