രാജ്യത്തെ ആദ്യ വനിതാ ബാങ്ക്‌ തുടങ്ങി

മുംബൈ: രാജ്യത്തെ ആദ്യ സമ്പൂര്‍ണ വനിതാ ബാങ്കിന് തുടക്കമായി. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഭാരതീയ മഹിളാ ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷിക ദിനമാണ് ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്. 

സ്ത്രീശാക്തീകരണത്തിന്റെ ആദ്യ പടി മാത്രമാണ് മഹിളാ ബാങ്കെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. 

ദാരിദ്ര നിര്‍മാര്‍ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും എന്നും പ്രാധാന്യം നല്‍കിയിരുന്നയാളായിരുന്നു ഇന്ദിരാ ഗാന്ധിയെന്നും അവരുടെ ജന്മവാര്‍ഷികദിനത്തില്‍ തന്നെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വനിതാ ബാങ്ക് തുടങ്ങാനായത് നേട്ടമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. 

ഏഴു ശാഖകളുമായി തുടങ്ങുന്ന ബാങ്ക് അടുത്ത മാര്‍ച്ച് അവസാനത്തോടെ ശാഖകളുടെ എണ്ണം 25 ആക്കി ഉയര്‍ത്തും. പഞ്ചാബ് നാഷണല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന ഉഷാ അനന്തസുബ്രഹ്മണ്യനാണ് മഹിളാ ബാങ്കിന്റെ ചെയര്‍പേഴ്‌സണ്‍ . ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലെ എട്ടു പേരും വനിതകളായിരിക്കുമെന്ന് ധനമന്ത്രി പി.ചിദംബരം പറഞ്ഞു. PM inaugurates Bharatiya Mahila Bank ananda subrahmanian finance minister p chidambaram p chidambaram Bharatiya Mahila Bank

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are