സ്വര്‍ണവില ഉയര്‍ന്നു; പവന് 22400 രൂപ

Gold price updates Today gold price Gold price market Gold value Gold loan value Gold in kerala market kerala market gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് ഇന്നലെ 80 രൂപ ഉയർന്നു. 22,400 രൂപയാണ് ഒരു പവന് വില. ഗ്രാമിന് പത്ത് രൂപ വർദ്ധിച്ച് വില 2800 രൂപയായി. കഴിഞ്ഞ രണ്ടാഴ്‌ചയോളമായി ആയിരം രൂപയോളം നഷ്‌ടം രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ സംസ്ഥാനത്ത് സ്വർണവില കൂടിയത്. ഒക്‌ടോബർ 24ന് 23,280 രൂപയായിരുന്ന വില നവംബർ ഒന്നിന് 22,560 രൂപയായും നവംബർ നാലിന് 22,320 രൂപയായും കുറഞ്ഞിരുന്നു.
അതേസമയം, ഡിമാൻഡ് കുറഞ്ഞതിനെ തുടർന്ന് ന്യൂഡൽഹി ബുള്യൻ വിപണിയിൽ ഇന്നലെ സ്വർണവില പത്ത് ഗ്രാമിന് 200 രൂപ കുറഞ്ഞ് 31,100 രൂപയായി. ആഗോളവിപണിയിൽ വില കുത്തനെ കുറഞ്ഞതും ന്യൂഡൽഹി വിപണിയിൽ പ്രതിഫലിച്ചു. ട്രോയ് ഔൺസിന് മൂന്ന് ഡോളറോളം വില കുറഞ്ഞ് 1312 ഡോളറിലാണ് ഇന്നലെ ലണ്ടൻ വിപണിയിൽ വ്യാപാരം പുരോഗമിച്ചത്.

Comments   

 
0 #1 garcinia cambogia 2014-03-24 12:38
garcinia cambogia reviews This is really fascinating,
You’re a very skilled blogger. I have joined your rss feed and look ahead
to in quest of extra of your wonderful post. Also, I have
shared your web site in my social networks garcinia cambogia reviews
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are