മണപ്പുറം ഗോള്‍ഡ് ലോണ്‍ നാസിക് ഓഫീസില്‍ തോക്ക് ചൂണ്ടി കവര്‍ച്ച

മണപ്പുറം ഗോള്‍ഡ് ലോണ്‍ നാസിക്ക് ഓഫീസില്‍ നിന്ന് തോക്കുചൂണ്ടി 15 കിലോ സ്വര്‍ണവും മൂന്നു ലക്ഷം രൂപയും കവര്‍ന്നതായി റിപ്പോര്‍ട്ട്. പൊലീസ് വേഷത്തിലെത്തിയ അഞ്ചുപേരാണ് ചൊവ്വാഴ്ച തിരക്കേറിയ നാസിക്ക് റോഡ് ഓഫീസില്‍ കവര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

ഓഫിസിലെത്തിയ ഉടന്‍ ഇവര്‍ സിസിടിവി, ടെലിഫോണ്‍ ലൈനുകള്‍, സൈറണ്‍ എന്നിവ പ്രവ‌ര്‍ത്തനരഹിതമാക്കി.തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും അപഹരിച്ചശേഷം ജീവനക്കാരെയും ഓഫീസിലുണ്ടായിരുന്നവരെയും സ്‌ട്രോംഗ്റൂമില്‍ പൂട്ടിയിട്ടാണ് ഇവര്‍ രക്ഷപ്പെട്ടത്.

സ്ട്രോംഗ് റൂം തകര്‍ത്ത് ജീവനക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസ് എല്ലാ റോഡുകളും അടച്ചിട്ട് പരിശോധന നടത്തി. പൊലീസ് തെരച്ചില്‍ തുടരുകയാണ്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are