ബില്‍ ഗേറ്റ്സ് സ്ഥാനമൊഴിയണമെന്ന് മൈക്രോസോഫ്റ്റില്‍ മുറവിളി

ബില്‍ ഗേറ്റ്സ് സ്ഥാനമൊഴിയണമെന്ന് മൈക്രോസോഫ്റ്റില്‍ മുറവിളി
 

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ബില്‍ ഗേറ്റ്സിനെ മാറ്റാന്‍ കമ്പനിയുടെ മൂന്ന് പ്രമുഖ നിക്ഷേപകര്‍ സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. 38 വര്‍ഷം മുമ്പ് സ്ഥാപിതമായ മൈക്രോസോഫ്റ്റിന്‍്റെ സഹ സ്ഥാപകന്‍ ആണ് ബില്‍ ഗേറ്റ്സ്.

കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഓഹരി വില വര്‍ധിപ്പിക്കുന്നതിനുമായി നിലവിലെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് ബാള്‍മറിനുമേല്‍ വര്‍ഷങ്ങളായി സമ്മര്‍ദമുണ്ട്. എന്നാല്‍, സാങ്കേതിക വിദ്യയിലെ സമുന്നതനും ആദരണീയനുമായ ഗേറ്റ്സിനെ മറികടന്ന് കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ഇദ്ദേഹത്തിനാവുന്നില്ളെന്നാണ് മൂന്നുപേര്‍ ഉന്നയിക്കുന്ന ആരോപണം. കമ്പനിയുടെ പുതിയ നയങ്ങള്‍ രൂപവല്‍ക്കരിക്കുന്നതിന് ഗേറ്റ്സിന്‍്റെ സാന്നിധ്യം തടസ്സാമാവുന്നുവെന്നാണ് ഇവരുടെ വാദം. ഗേറ്റ്സ് തന്‍്റെ ‘മനുഷ്യോപകാരപ്രദമായ’ സ്ഥാപനത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഇവരെ അസ്വസ്ഥപ്പെടുത്തുന്നു.

അതേമസയം, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റ് പ്രതിനിധി വിസമ്മതിച്ചു.

മൊത്തം 20 ഓഹരി നിക്ഷേപകര്‍ ആണ് മൈക്രോസോഫ്റ്റില്‍ ഉള്ളത്. ഇതിലെ മൂന്ന് നിക്ഷേപകരുടെ ആവശ്യത്തിനുമേല്‍ അനുകൂല തീരുമാനം കമ്പനി കൈകൊള്ളാന്‍ സാധ്യത കാണുന്നില്ല എന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആവശ്യമുന്നയിച്ചവര്‍ക്ക് കമ്പനിയുടെ ഓഹരി അഞ്ചു ശതമാനത്തില്‍ കൂടുതല്‍ വരില്ല. മാത്രമല്ല, മറ്റു ഓഹരിയുടമകളില്‍ നിന്നുള്ള പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്. ചര്‍ച്ചയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ ഓഹരിയുടമകളുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നും കമ്പനി വൃത്തങ്ങള്‍ ആവശ്യപ്പെട്ടു.

277 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയുടെ 4.5 ശതമാനം ഓഹരി ബില്‍ ഗേറ്റ്സിന്‍്റേതാണ്. വ്യക്തിഗത ഓഹരിയില്‍ ഏറ്റവും കൂടിയതാണിത്. 1986 ല്‍ കമ്പനി പൊതുസ്ഥാപനമാവുന്നതിനു മുമ്പ് 49 ശതമാനം ഓഹരികളും ഗേറ്റ്സിനായിരുന്നു. മുന്‍ നിശ്ചയിച്ച പ്ളാന്‍ അനുസരിച്ച് ഒരു വര്‍ഷം 80 മില്യന്‍ ഡോളറിന്‍്റെ ഓഹരികള്‍ ആണ് അദ്ദേഹം വിറ്റഴിച്ചത്. ഇത് തുടരുകയാണെങ്കില്‍ 2018 ഓടെ കമ്പനിയില്‍ ഓഹരിയൊന്നും ബാക്കിയില്ലാത്തയാളായി ഗേറ്റ്സ് മാറും. 2000ത്തില്‍ ആണ് ഗേറ്റ്സ് സി.ഇ.ഒ സ്ഥാനം ബാള്‍മറിന് കൈമാറിയത്.
ലോകത്തിലെ തന്നെ കിടയറ്റ സാങ്കേതിക സ്ഥാപനങ്ങളില്‍ ഒന്നാണ് മൈക്രോസോഫ്റ്റ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 22 ബില്യണ്‍ ഡോളര്‍ ആണ് ഇതിന്‍്റെ അറ്റാദായം. എന്നാല്‍, സ്മാര്‍ട് ഫോണുകളുടെയും ടാബ്ലറ്റുകളുടെയും കടന്നുകയറ്റം പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് മങ്ങലേല്‍പിച്ചത് കമ്പനിയുടെ വിന്‍ഡോസ് സോഫ്റ്റ് വെയറിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടി
ആണ് ഒരു വിഭാഗം ഗേറ്റ്സിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are