സ്വയം ഓടുന്ന കാറുകൾ വരുന്നു

ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാറുകൾ വരുന്നു

ദീർഘ ദൂരം കാർ ഓടിക്കുമ്പോഴും,ബ്ലോക്കിൽ പെട്ട് മുഷിയുമ്പോഴും,ഡ്രൈവർ ഇല്ലാതെ ഈ കാർ ഒന്ന് ഓടിയിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ചിന്തിച്ചുകാണും.എന്നാൽ അത്തരക്കാർക്ക് ആശ്വാസമായി വാഹന ഭീമന്മാരായ ജനറല്‍ മോട്ടേഴ്‌സ്, മെഴ്‌സഡിസ് ബെന്‍സ്,ഔഡി,ബി.എം.ഡബ്ലിയു,നിസ്സാന്‍ കമ്പനികൾ ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാറുകൾ ഉടൻ നിരത്തിലിറക്കും എന്ന് അവകാശപ്പെടുന്നു.2020ല്‍ പൂര്‍ണ്ണമായും സ്വയം ഓടുന്ന കാറുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ലൈന്‍ അസിസ്റ്റ്, പാര്‍ക്കിങ്ങ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്/ വൈപ്പര്‍ ,അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍,ആക്‌സിലറേഷന്‍, ബ്രേക്കിംഗ്,എന്നീ സംവിധാനങ്ങൾ ഇപ്പോൾ തന്നെ ഉണ്ടെങ്കിലും ഡ്രൈവർ ഇല്ലാതെ വാഹനം ഓടും എന്നത് തികച്ചും ഒരു വിപ്ലവം തന്നെ വാഹനലോകത്ത് തുടക്കം കുറിക്കും.മാത്രമല്ല 2040 ഓടെ ലോകത്ത് ഓടുന്ന വാഹനങ്ങളുടെ 75 ശതമാനവും ഡ്രൈവറില്ലാത്ത കാറുകളായിരിക്കുമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയേഴ്‌സ് പഠനം.

self driving cars,cars without driver,new model cars with out driver,self running car,self running cars without driver,self regulating cars

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are