വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം

മലപ്പുറം ജില്ലയിലെ തൂതപ്പുഴയുടെ തീരത്തുള്ള ഒരു ചെറുഗ്രാമമായ വാഴേങ്കടയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം. 

*ഹിരണ്യാസുരവധം കഴിഞ്ഞു കോപാക്രാന്തനായി നിൽക്കുന്ന സമയം ഉത്തമ ഭക്തനായ പ്രഹ്ലാദകുമാരന്റെ സ്തുതികൾ കേട്ടു സന്തുഷ്ടനായി സർവാനുഗ്രഹങ്ങലും പ്രദാനം ചെയ്യുന്ന ശാന്തസ്വരൂപനായ നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ*. അതുകൊണ്ടുതന്നെ സൽസന്താനലാഭത്തിനും മൂകതാനിവാരണത്തിനും *സംസാര വൈകല്യങ്ങൾക്കും ഇവിടുത്തെ നരസിംഹമൂർത്തിയെ ഉപാസിച്ചു ഫലസിദ്ധികൈവരിച്ചതായി പറയപ്പെടുന്നു*.

*ഐതിഹ്യം*

ദ്വാപരയുഗത്തിൽ *ശ്രീരാമ ഭക്തനായ ശ്രീ ഹനുമാൻ കദളീവനത്തിൽ തപസ്സനുഷ്ടിക്കുന്ന സമയത്ത് ഒരു ഘട്ടത്തിൽ സംസാരശേഷി നഷ്ടപ്പെടുകയും ദേവർഷി നാരദന്റെ ഉപദേശപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമായ നരസിംഹത്തെ മനസ്സിൽ പ്രതിഷ്ഠിച്ച് ഉപാസിക്കുകയും തത്ഫലമായി സംസാര ശേഷി തിരിച്ചുകിട്ടുകയും ചെയ്തു*. 

*ആയതുകൊണ്ട് ശ്രീ ഹനുമാന് പ്രത്യേക പ്രതിഷ്ഠ ഇല്ലെങ്കിലും ആ സാന്നിദ്ധ്യം ഈ ക്ഷേത്രത്തിൽ നിറഞ്ഞു നിൽക്കുന്നു*.

*ശ്രീ ഹനുമാൻ നരസിംഹ വിഗ്രഹത്തെ പ്രതിഷ്ഠിച്ച ഈ സ്ഥലം വായുമകൻകര എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി*. 

പിൽക്കാലത്ത് ഇത് ലോപിച്ച് വാഴേങ്കട എന്ന പേരിൽ പ്രസിദ്ധമായി.

*മൂലസ്തുതി* 

കലിതാഖില ഭക്ത കാമജാലം
കരുണാവാർദ്ധി തരംഗ ലോലനേത്രം
കലയേ കലി ദോഷ ശാതനന്തം
കദളീമൂല നിവാസിനം നൃസിംഹം*

*ക്ഷേത്രനിർമ്മിതി* 

കൃഷ്ണശിലയിൽ നിർമിച്ച മഹാവിഷ്ണുവിന്റെ ചതുർബാഹു വിഗ്രഹമാണ്‌ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. 

കൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവയുണ്ട്. കഴുത്തിനു താഴെ ഗോളകകൊണ്ട് പൊതിഞ്ഞതാണ്. 

*ദുർഗ്ഗ, ഗണപതി, ശാസ്താവ് എന്നീ ഉപദേവതകളുടെ വിഗ്രഹങ്ങളും ശിലയിലാണ് നിർമിച്ചിട്ടുള്ളത്*.

*ഉത്സവങ്ങൾ* 

കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി കുട്ടികൾ വിദ്യാരംഭത്തിൽ ഹരിശ്രീ കുറിക്കാൻ നരസിംഹ സന്നിധിയിലെത്താറുണ്ട്.

ക്ഷേത്രത്തിലെ വിശേഷാൽ പരിപാടികളായി *ഇടവമാസത്തിലെ അനിഴം നക്ഷത്രം പ്രതിഷ്ഠാദിനമായും തുലാമാസത്തിലെ തിരുവോണം നക്ഷത്രം നരസിംഹഭഗവാന്റെ തിരുനാളായും ധനുമാസത്തിലെ തിരുവോണം മുതൽ എട്ടു ദിവസം ക്ഷേത്രോത്സവമായും* ആഘോഷിച്ചു വരുന്നു.

എല്ലാ വർഷവും തുലാമാസം ഒന്നാം തീയതി ക്ഷേത്രത്തിൽ ലക്ഷാർച്ചന നടത്താറുണ്ട്‌.

*എത്തിച്ചേരുവാനുള്ള വഴി*

തൂത-വെട്ടത്തൂർ റോഡിനരികിലാണ് ക്ഷേത്രം
ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - അങ്ങാടിപ്പുറം - 15 കിലോമീറ്റർ അകലെ

ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - ഷൊർണൂർ - 30 കിലോമീറ്റർ അകലെ

ഏറ്റവും അടുത്തുള്ള പട്ടണം - പെരിന്തൽമണ്ണ - 12 കിലോമീറ്റർ അകലെ

ഏറ്റവും അടുത്തുള്ള വിമാനത്താവളം - കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - 50 കിലോമീറ്റർ അകലെ

പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡിൽ തൂതയിൽ നിന്നും പാലക്കാട്‌-കോഴിക്കോട് ദേശീയപാതയിൽ താഴേക്കോട്/കരിങ്കല്ലത്താണിയിൽനിന്നും ക്ഷേത്രത്തിലേക്ക് വരാം

#ഭാരതീയചിന്തകൾ

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are